കൊച്ചി∙ മാറിവരുന്ന ജീവിതശൈലിയുടെ ഭാഗമായി വർദ്ധിച്ചുവരുന്ന പ്രമേഹ രോഗത്തെയും അതിന്റെ സങ്കീർണതകളെയും തുടക്കത്തിലെ കണ്ടെത്തി ചികിത്സിക്കുന്നതിന്റെ ഭാഗമായി മലയാള മനോരമ ദിനപത്രവും എറണാകുളം ലൂർദ് ആശുപത്രിയിയും സംയുക്തമായി സംഘടിപ്പിക്കുന്ന നാല് പ്രമേഹ രോഗനിർണയ ക്യാംപിൽ ആദ്യത്തേത് എറണാകുളം ലൂർദ് ആശുപത്രിയിൽ വച്ച് സംഘടിപ്പിച്ചു.
കൊച്ചി കസ്റ്റംസ് പ്രിവന്റീവ് കമ്മീഷണർ ഡോ. ടി.
റ്റിജു ഐആർഎസ് ക്യാംപ് ഉദ്ഘാടനം ചെയ്തു. ലൂർദ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ഡയറക്ടർ ഫാ.
ജോർജ് സെക്വീര അധ്യക്ഷത വഹിച്ചു. ലൂർദ് ആശുപത്രി ജനറൽ മെഡിസിൻ വിഭാഗം മേധാവി ഡോ.
സുനു കുര്യൻ, എൻഡോക്രൈനോളജിസ്റ്റ് ഡോ. നവ്യ മേരി കുര്യൻ എന്നിവർ പ്രസംഗിച്ചു.
ജനറൽ മെഡിസിൻ വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ.
ജോയിസൺ എബ്രഹാം, പീഡിയാട്രിക് എൻഡോക്രൈനോളജിസ്റ്റ് ഡോ. സിബി കെ.ആർ, ചീഫ് ഡയറ്റീഷ്യൻ ശ്രീമതി.
ശില്പ ചന്ദ്രൻ എന്നിവർ പ്രമേഹ ബോധവൽക്കരണ ക്ലാസ് നയിച്ചു. ഡോക്ടർമാരായ അബ്രഹാം പി ജോർജ്, സുമേഷ് ചാക്കോ, സിസ്റ്റർ റോമിയോ റോഡ്രിഗസ് എന്നിവർ ക്യാംപിൽ പങ്കെടുത്തു.
ലൂർദ് കോളജ് ഓഫ് നഴ്സിങ് വിദ്യാർത്ഥികൾ പ്രമേഹ ബോധവൽക്കരണ സ്കിറ്റ് അവതരിപ്പിച്ചു.
തുടർ ക്യാംപുകൾ ഡിസംബർ 4, 11, 18 എന്ന തീയതികളിൽ സംഘടിപ്പിക്കുമെന്ന് ലൂർദ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ഡയറക്ടർ ജോർജ് സെക്വീര അറിയിച്ചു. ക്യാംപിൽ പങ്കെടുക്കുന്നവർക്ക് 4000 രൂപയുടെ പ്രമേഹ ടെസ്റ്റുകളും, എൻഡക്രൈനോളജി, ജനറൽ മെഡിസിൻ, ന്യൂട്രീഷൻ കൺസൾട്ടേഷനുകളും 1500 രൂപയ്ക്ക് ലഭിക്കും.
കൂടാതെ ലൂർദ് ആശുപത്രിയിൽ ഓ.പി. ചികിത്സയ്ക്കും കിടത്തിയുള്ള ചികിത്സയ്ക്കും ഡോക്ടർ കൺസൾട്ടേഷൻ, ഫാർമസി, മെഡിക്കൽ ഇമേജിംഗ്,ലബോറട്ടറി സേവനം എന്നിവയിൽ നിശ്ചിത ശതമാനം കൺസഷൻ ലഭ്യമാക്കുന്ന പ്രിവലേജ് കാർഡും സൗജന്യമായി ലഭിക്കും.
ആദ്യം രജിസ്റ്റർ ചെയ്യുന്ന 200 പേർക്ക് മനോരമ ആരോഗ്യം മാസികയുടെ ഒരു വർഷത്തെ സബ്സ്ക്രിപ്ഷനും സൗജന്യമായി ലഭിക്കും. ബുക്കിങ്ങിന് 0484 412 3456 / +91 94960 02266 … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

