കോതമംഗലം ∙ പുന്നേക്കാട് വനത്തിലേക്കു തുരത്തിയ കാട്ടാനകൾ തിരികെയെത്തി ജനവാസ മേഖലയിൽ വ്യാപക നാശമുണ്ടാക്കി. മുന്നൂറോളം വാഴ, തെങ്ങ്, കമുക്, മറ്റു ഫലവൃക്ഷങ്ങൾ, പച്ചക്കറിക്കൃഷി തുടങ്ങിയവയാണു നശിപ്പിച്ചത്. കീരംപാറ പഞ്ചായത്തിലെ ചേലമല ഭാഗത്ത് ഒരാഴ്ചയായി ദിവസവും രാത്രി കാട്ടാനക്കൂട്ടം എത്തുന്നുണ്ട്.
ഒറവലക്കുടിയിൽ പോൾ മാത്യുവിന്റെ കൃഷിയിടത്തിൽ ഇറങ്ങിയ കാട്ടാനകൾ നാശമുണ്ടാക്കി ഇന്നലെ പുലർച്ചെയാണു കാട്ടിലേക്കു മടങ്ങിയത്.
3 ആനകളാണു പതിവായെത്തുന്നത്. വനത്തിലെ മരം മറിച്ചിട്ടു വൈദ്യുതവേലിയും കയ്യാലകളും തകർത്താണു കൃഷിയിടത്തിൽ പ്രവേശിച്ചത്. സ്ഥിരം ശല്യക്കാരായ ഈ ആനകളെ ഒരു മാസം മുൻപു വനപാലകരുടെ നേതൃത്വത്തിൽ ഉൾക്കാട്ടിലേക്കു തുരത്തിയിരുന്നു.
വീണ്ടുമെത്തിയ ആനകൾ വീടുകളുടെ മുറ്റത്തു വരെയെത്തി മനുഷ്യജീവനും സ്വത്തിനും ഭീഷണിയായിട്ടും പരിഹാര മാർഗം കാണാൻ അധികൃതർ തയാറാകുന്നില്ല. വന്യമൃഗശല്യത്തിനു ശാശ്വത പരിഹാരവും ഉടൻ നഷ്ടപരിഹാരവും വേണമെന്നാണു കർഷകരുടെ ആവശ്യം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

