ചെല്ലാനം∙ കടൽ തിരമാലയിൽ പെട്ടു മറിഞ്ഞ ഫൈബർ വള്ളം ചെല്ലാനത്തെ കടൽത്തീരത്തടിഞ്ഞു. വള്ളത്തിലുണ്ടായിരുന്ന രണ്ടു മത്സ്യത്തൊഴിലാളികൾ നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു.
തിരുവനന്തപുരം വിഴിഞ്ഞം ഒഴവിള കോളനിയിൽ താമസിക്കുന്ന രാജേഷ് (29), വിജയ് (29) എന്നിവരാണ് വള്ളത്തിലുണ്ടായിരുന്നത്. 40 ദിവസം മുൻപാണ് തിരുവനന്തപുരത്തു നിന്ന് മത്സ്യബന്ധനത്തിനായി 6 മത്സ്യത്തൊഴിലാളികൾ വള്ളവുമായി റോഡ് മാർഗം കൊച്ചിയിലെത്തിയത്.
ഇന്നലെ മത്സ്യബന്ധനം അവസാനിപ്പിച്ച് നാലു പേർ ബസിൽ നാട്ടിലേക്ക് മടങ്ങി. എന്നാൽ, രാജേഷും വിജയ് യും ചേർന്ന് വള്ളവുമായി കടൽ മാർഗം വിഴിഞ്ഞത്തേക്കു പോകും വഴിയാണ് അപകടമുണ്ടായത്. ഇരുവരും വള്ളത്തിനു മീതെ പിടിച്ചു കയറി. ചെല്ലാനം ഗണപതിക്കാട് ടെട്രാപോഡ് കടൽഭിത്തിക്കരികിൽ വള്ളം അടിയുകയായിരുന്നു.
തൊഴിലാളികളെ നാട്ടുകാർ ചേർന്ന് ആശുപത്രിയിൽ എത്തിച്ചു. വള്ളം പൂർണമായും നശിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

