കൊച്ചി∙ അഴിമുഖത്തു ഫോർട്ട് വൈപ്പിനിൽ കുളിക്കാനിറങ്ങി ഒഴുക്കിൽപ്പെട്ട വിദ്യാർഥിനി ഫൈഹ ഷെയ്ക്കിനു(21) കണ്ണീരോടെ വിട
നൽകി എറണാകുളം മഹാരാജാസ് കോളജ്. കോളജിലെ ആദ്യ വർഷ ജിയോളജി ബിരുദ വിദ്യാർഥിയും പാലക്കാട് സ്വദേശിയുമായ ഫൈഹയുടെ മൃതദേഹം ഇന്നലെ രാവിലെ 11ന് കോളജിലെ ഓൾഡ് ലൈബ്രറിയിൽ പൊതു ദർശനത്തിനു വച്ചപ്പോൾ സഹപാഠികളും അധ്യാപകരും കണ്ണീരോടെ വിട ചൊല്ലി.
പ്രിൻസിപ്പൽ ഇൻ ചാർജ് ഡോ.ജി.എൻ.പ്രകാശ് റീത്ത് സമർപ്പിച്ചു. തുടർന്നു പാലക്കാടു പുതുപ്പള്ളി തെരുവിലെ വസതിയിലെത്തിച്ച ശേഷം വൈകിട്ട് അഞ്ചിനു കബറടക്കം നടത്തി.
നാളെ രാവിലെ കോളജിൽ അനുശോചന യോഗം ചേരും. വെള്ളിയാഴ്ച വൈകിട്ട് ആറിനാണു ഫൈഹയുൾപ്പെടെ 5 വിദ്യാർഥികൾ കടലിൽ കുളിക്കാൻ ഇറങ്ങിയത്.
ഇതിൽ മൂന്നു പേർ ഒഴുക്കിൽപ്പെട്ടു. രണ്ടു പേരെ രക്ഷിച്ചെങ്കിലും ഫൈഹയെ കണ്ടെത്തി ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]