ഫോർട്ട്കൊച്ചി∙ വികസനവും ക്ഷേമവും ഉൾപ്പെടുന്ന നവകേരള സങ്കൽപത്തിന്റെ ഉത്തമ ദൃഷ്ടാന്തമാണ് നഗരസഭയുടെ നേതൃത്വത്തിൽ നിർമിച്ച തുരുത്തി ഭവന സമുച്ചയങ്ങളെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെയും സിഎസ്എംഎലിന്റെയും സഹകരണം കൂടി ലഭ്യമായ പദ്ധതി സഹകരണാത്മകതയുടെ ഉത്തമ മാതൃക കൂടിയാണ്– തുരുത്തിയിൽ ഭവനരഹിതരായ 394 കുടുംബങ്ങൾക്കായി നിർമിച്ച ഇരട്ട
ഭവന സമുച്ചയങ്ങളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി. പ്രാദേശിക വികസന രൂപരേഖ തയാറാക്കുന്ന വികസന സഭകൾ സംസ്ഥാനത്ത് നടന്നു വരികയാണ്.
കൊച്ചി നഗരസഭയിലും ആ പരിപാടി നടപ്പാക്കും. പ്രാദേശിക വികസനത്തിനുള്ള പരിപാടികളിൽ എല്ലാവരും പങ്കാളികളാകണം.
നാടിന്റെ വികസനത്തിനും പാവങ്ങളുടെ ക്ഷേമത്തിനും എല്ലാവരും യോജിച്ചു നിൽക്കണം– അദ്ദേഹം പറഞ്ഞു.
മന്ത്രി എം.ബി.രാജേഷ് അധ്യക്ഷത വഹിച്ചു. മന്ത്രി പി.രാജീവ്, മേയർ എം.അനിൽകുമാർ, കെ.ജെ.മാക്സി എംഎൽഎ, സംസ്ഥാന സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി കെ.വി.തോമസ്, ഡപ്യൂട്ടി മേയർ കെ.എ.അൻസിയ, മുൻ മേയർ സൗമിനി ജയിൻ, സ്ഥിര സമിതി അധ്യക്ഷന്മാരായ ടി.കെ.അഷ്റഫ്, വി.എ.ശ്രീജിത്ത്, ജെ.സനിൽമോൻ, സി.ഡി.വത്സലകുമാരി, സീന ഗോകുലൻ, സി.എ.ഷക്കീർ, പ്രതിപക്ഷ കക്ഷി നേതാവ് ആന്റണി കുരീത്തറ, എംപിസി അധ്യക്ഷൻ ബനഡിക്ട് ഫെർണാണ്ടസ്, സിഎസ്എംഎൽ സിഇഒ ഷാജി വി.നായർ, നഗരസഭ സെക്രട്ടറി പി.ഷിബു എന്നിവർ പ്രസംഗിച്ചു.
11 നിലകളുള്ള 1–ാമത്തെ ടവർ നഗരസഭയും 13 നിലകളുള്ള 2–ാമത്തെ ടവർ നഗരസഭയ്ക്ക് വേണ്ടി കൊച്ചി സ്മാർട് മിഷൻ ലിമിറ്റഡുമാണ് നിർമിച്ചത്.
ആദ്യ ടവറിന് നിർമാണ ചെലവ് 41.74 കോടി രൂപയും രണ്ടാമത്തേതിന് 44.01 കോടി രൂപയുമാണ്.
ഫോർട്ട്കൊച്ചി∙ വികസനവും ക്ഷേമവും ഉൾപ്പെടുന്ന നവകേരള സങ്കൽപത്തിന്റെ ഉത്തമ ദൃഷ്ടാന്തമാണ് നഗരസഭയുടെ നേതൃത്വത്തിൽ നിർമിച്ച തുരുത്തി ഭവന സമുച്ചയങ്ങളെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെയും സിഎസ്എംഎലിന്റെയും സഹകരണം കൂടി ലഭ്യമായ പദ്ധതി സഹകരണാത്മകതയുടെ ഉത്തമ മാതൃക കൂടിയാണ്– തുരുത്തിയിൽ ഭവനരഹിതരായ 394 കുടുംബങ്ങൾക്കായി നിർമിച്ച ഇരട്ട
ഭവന സമുച്ചയങ്ങളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി. പ്രാദേശിക വികസന രൂപരേഖ തയാറാക്കുന്ന വികസന സഭകൾ സംസ്ഥാനത്ത് നടന്നു വരികയാണ്.
കൊച്ചി നഗരസഭയിലും ആ പരിപാടി നടപ്പാക്കും. പ്രാദേശിക വികസനത്തിനുള്ള പരിപാടികളിൽ എല്ലാവരും പങ്കാളികളാകണം.
നാടിന്റെ വികസനത്തിനും പാവങ്ങളുടെ ക്ഷേമത്തിനും എല്ലാവരും യോജിച്ചു നിൽക്കണം– അദ്ദേഹം പറഞ്ഞു.
മന്ത്രി എം.ബി.രാജേഷ് അധ്യക്ഷത വഹിച്ചു. മന്ത്രി പി.രാജീവ്, മേയർ എം.അനിൽകുമാർ, കെ.ജെ.മാക്സി എംഎൽഎ, സംസ്ഥാന സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി കെ.വി.തോമസ്, ഡപ്യൂട്ടി മേയർ കെ.എ.അൻസിയ, മുൻ മേയർ സൗമിനി ജയിൻ, സ്ഥിര സമിതി അധ്യക്ഷന്മാരായ ടി.കെ.അഷ്റഫ്, വി.എ.ശ്രീജിത്ത്, ജെ.സനിൽമോൻ, സി.ഡി.വത്സലകുമാരി, സീന ഗോകുലൻ, സി.എ.ഷക്കീർ, പ്രതിപക്ഷ കക്ഷി നേതാവ് ആന്റണി കുരീത്തറ, എംപിസി അധ്യക്ഷൻ ബനഡിക്ട് ഫെർണാണ്ടസ്, സിഎസ്എംഎൽ സിഇഒ ഷാജി വി.നായർ, നഗരസഭ സെക്രട്ടറി പി.ഷിബു എന്നിവർ പ്രസംഗിച്ചു.
11 നിലകളുള്ള 1–ാമത്തെ ടവർ നഗരസഭയും 13 നിലകളുള്ള 2–ാമത്തെ ടവർ നഗരസഭയ്ക്ക് വേണ്ടി കൊച്ചി സ്മാർട് മിഷൻ ലിമിറ്റഡുമാണ് നിർമിച്ചത്. ആദ്യ ടവറിന് നിർമാണ ചെലവ് 41.74 കോടി രൂപയും രണ്ടാമത്തേതിന് 44.01 കോടി രൂപയുമാണ്.
‘ഫ്ലാറ്റ് പദ്ധതിക്കു തുടക്കം കുറിച്ചത് യുഡിഎഫ്’
കൊച്ചി ∙ രണ്ടാം യുപിഎ സർക്കാരിന്റെ കാലത്തു ചേരി നിർമാർജനത്തിനായി നടപ്പാക്കിയ ഭവനപദ്ധതിയുടെ ഭാഗമാണു ഫോർട്ട് കൊച്ചിയിലെ തുരുത്തി ഫ്ലാറ്റ് പദ്ധതിയെന്നും പ്രാരംഭ പ്രവർത്തനങ്ങൾക്കു തുടക്കം കുറിച്ചതു കോർപറേഷനിലെ യുഡിഎഫ് ഭരണ സമിതികളാണെന്നും കോൺഗ്രസ്.
പദ്ധതിക്കായി എല്ലാ നടപടി ക്രമങ്ങളും മുന്നോട്ടു കൊണ്ടുപോയതു യുഡിഎഫ് ആണെന്നു മുൻ മേയർമാരായ ടോണി ചമ്മണി, സൗമിനി ജെയിൻ, ഡിസിസി അധ്യക്ഷൻ മുഹമ്മദ് ഷിയാസ്, എംഎൽഎമാരായ ടി.ജെ.വിനോദ്, ഉമ തോമസ്, കൗൺസിലർമാരായ ആന്റണി കുരീത്തറ, എം.ജി.അരിസ്റ്റോട്ടിൽ എന്നിവർ അവകാശപ്പെട്ടു. പദ്ധതി കൊണ്ടുവന്നപ്പോൾ കോർപറേഷൻ കൗൺസിൽ യോഗത്തിൽ വലിയ ആരോപണങ്ങൾ ഉന്നയിച്ചത് അന്നു പ്രതിപക്ഷത്തായിരുന്ന സിപിഎമ്മാണ്.
അന്നത്തെ മേയർ സൗമിനി ജയിനെനെതിരെ അവിശ്വാസ പ്രമേയം വരെ കൊണ്ടു വന്നു. പദ്ധതി ഇല്ലാതാക്കാൻ ബോധപൂർവം ശ്രമിച്ചവരാണു സിപിഎമ്മുകാർ.
അവരുടെ എതിർപ്പു മൂലം പൊലീസ് സംരക്ഷണയിൽ കൗൺസിൽ നടത്തുന്ന അവസ്ഥ വരെ ഉണ്ടായി. തുടക്കം മുതൽ പദ്ധതി തകർക്കാൻ ശ്രമിച്ചവരാണ് ഇപ്പോൾ ക്രെഡിറ്റ് എടുക്കാൻ ശ്രമിക്കുന്നത്.
കലൂർ ജവാഹർലാൽ നെഹ്റു സ്റ്റേഡിയം നിർമിച്ചതിന്റെ ക്രെഡിറ്റ് അടിച്ചു മാറ്റാൻ വരെ ശ്രമിച്ചവരാണു സിപിഎം. 394 കുടുംബങ്ങൾക്കു വേണ്ടി നടപ്പാക്കിയ തുരുത്തി പദ്ധതി ഇത്രയും വൈകാൻ കാരണവും സിപിഎമ്മാണെന്നും അവർ ആരോപിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]