വല്ലാർപാടം∙ രാജ്യാന്തര ടൂറിസം ദിനാഘോഷ സമ്മേളനം കെ.എൻ.ഉണ്ണിക്കൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. 2.98 കോടി രൂപയുടെ വൈപ്പിൻ ബീച്ച് കോറിഡോർ പദ്ധതി, 8 കോടി രൂപയുടെ കടമക്കുടി ഗ്രാമീണ ടൂറിസം പദ്ധതി എന്നിവ വൈപ്പിനിലെ ടൂറിസത്തിൽ വൻ കുതിച്ചുചാട്ടത്തിനു വഴിയെരുക്കുമെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി. കടമക്കുടി പഞ്ചായത്ത് പ്രസിഡന്റ് മേരി വിൻസന്റ് അധ്യക്ഷത വഹിച്ചു.
ഞാറയ്ക്കൽ പഞ്ചായത്ത് പ്രസിഡന്റ് മിനി രാജു, നായരമ്പലം പഞ്ചായത്ത് പ്രസിഡന്റ് നീതു ബിനോദ്, കേരള മാരിടൈം ബോർഡ് മുൻ ചെയർമാൻ വി.ജെ.മാത്യു, അഡീഷണൽ അഡ്വക്കറ്റ് ജനറൽ അശോക് എം.ചെറിയാൻ, കേരള മാരിടൈം ബോർഡംഗം സുനിൽ ഹരീന്ദ്രൻ, പ്രോഗ്രാം സ്പോൺസർ ദായിൻ പ്രോപ്പർട്ടീസ് എംഡി നൗഷാദ് പുല്ലൂണി, കൊച്ചി ഫാഷൻ വീക്ക് പ്രതിനിധി രഞ്ജിനി, ഡിടിപിസി സെക്രട്ടറി ലിജോ ജോസഫ്, തീരദേശ പരിപാലന അതോറിറ്റി അംഗം എ.പി.പ്രിനിൽ,ജിഡ ജനറൽ കൗൺസിൽ അംഗം കെ.കെ.ജയരാജ്, കടമക്കുടി വൈസ് പ്രസിഡന്റ് വിപിൻ രാജ് എന്നിവർ പ്രസംഗിച്ചു.
കുഴുപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്.നിബിൻ, എളങ്കുന്നപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ആർ.രസികല എന്നിവർ പങ്കെടുത്തു.
ടൂറിസവും സുസ്ഥിര മാറ്റവും എന്ന വിഷയത്തിൽ നടന്ന പാനൽ ചർച്ചയിൽ സിജിഎച്ച് ഹോട്ടൽസിന്റെ വി.പി.ശൈലേന്ദ്രൻ, വെബ് സിആർഎസ് ഡയറക്ടർ അന്ന ജോർജ്, കേരള റെസ്പോൺസിബിൾ ടൂറിസം സിഇഒ രൂപേഷ്കുമാർ എന്നിവർ പങ്കെടുത്തു. ടൂറിസം ഡിഡി ജി.ശ്രീകുമാർ മോഡറേറ്ററായി.
തുടർന്ന് ലോകസഞ്ചാരി സന്തോഷ് ജോർജ് കുളങ്ങര കോളജ് വിദ്യാർഥികളുൾപ്പെടെ ഉള്ളവരുമായി ഫയർ സൈഡ് ചാറ്റ് നടത്തി. ശാന്തി പ്രിയയുടെ ബാവുൾ സംഗീതം,പാലക്കാട് അട്ടപ്പാടി നമുക്ക് നാമെ കലാ സാംസ്കാരിക സമിതിയുടെ ഇരുള നൃത്തം,ഇതര കലാപരിപാടികൾ എന്നിവ നടന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]