ഇടക്കൊച്ചി∙ ലോറിയിൽ കൊണ്ടു പോകുകയായിരുന്ന ചെളി റോഡിലേക്ക് തെറിച്ചു വീണ് വാഹന യാത്രികർക്ക് പരുക്കേറ്റു. ഇടക്കൊച്ചി കണ്ണങ്ങാട്ട് ക്ഷേത്രത്തിനു സമീപമുള്ള റോഡിൽ വൈകിട്ട് അഞ്ചര മണിയോടെയാണ് സംഭവം.
വലിയ ടോറസ് ലോറിയുടെ പിന്നിലെ ഡോർ ലോക്ക് ചെയ്യാതിരുന്നതിനെ തുടർന്ന് ലോറിയിലുണ്ടായിരുന്ന ചെളി റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു. റോഡിൽ ഏതാണ്ട് 200 മീറ്ററോളം ഭാഗത്തു ചെളി പരന്നു.
വാഹനങ്ങൾ വഴി തിരിച്ചു വിടുന്നതിന് നാട്ടുകാർ ശ്രമിച്ചെങ്കിലും അത് വകവയ്ക്കാതെ യാത്ര ചെയ്ത പല ഇരുചക്രവാഹന യാത്രക്കാർക്കും റോഡിൽ തെന്നി വീണ് പരുക്കേറ്റു.
ചെളി നീക്കാൻ സമയമെടുത്തതിനാൽ ഇതുവഴിയുള്ള ഗതാഗതം മണിക്കൂറുകളോളം തടസ്സപ്പെട്ടു. വാർഡ് കൗൺസിലർ ജീജ ടെൻസൻ അറിയിച്ചതിനെ തുടർന്ന് ഫയർ ഫോഴ്സ് എത്തിയെങ്കിലും ചെളി മാറ്റാൻ സാധിച്ചില്ല.
തുടർന്ന്, കൗൺസിലർ വിളിച്ചറിയിച്ചതിനെ തുടർന്ന് ലോറിയുടമ മണ്ണുമാന്തി യന്ത്രവും ജോലിക്കാരെയും എത്തിച്ചാണ് റോഡിൽ നിന്ന് ചെളി നീക്കം ചെയ്തത്. ഇതിനിടെ മഴ പെയ്തതിനെ തുടർന്ന് സമീപത്തെ വീടുകളിലേക്കും ചെളി ഒഴുകിയെത്തി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]