ആലുവ∙ ലോക ടൂറിസം ദിനത്തിൽ സർക്കാർ അതിഥി മന്ദിരമായ ആലുവ പാലസിലെ ജീവനക്കാരും ടൂറിസം വകുപ്പിന്റെ കീഴിലുള്ള കളമശേരി ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് വിദ്യാർഥികളും ചേർന്നു ശിവരാത്രി മണപ്പുറം ശുചീകരിച്ചു. നഗരസഭയിലെ ആരോഗ്യ വിഭാഗം ജീവനക്കാരും പങ്കെടുത്തു.
പ്ലാസ്റ്റിക് മാലിന്യം പൂർണമായി നീക്കിയതായി പാലസ് മാനേജർ ജോസഫ് ജോൺ പറഞ്ഞു. ഇതോടനുബന്ധിച്ചു നടത്തിയ സെമിനാർ അൻവർ സാദത്ത് എംഎൽഎ ഉദ്ഘാടനം ചെയ്തു.
ഇൻസ്റ്റിറ്റ്യൂട്ട് പ്രിൻസിപ്പൽ എസ്. ഗിരീഷ് അധ്യക്ഷത വഹിച്ചു.
എം.പി. സൈമൺ, കെ.
ജയകുമാർ, കെ.എൻ. പ്രമോദ്കുമാർ എന്നിവർ പ്രസംഗിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]