കളമശേരി ∙ കൊച്ചി സർവകലാശാലയിൽ ക്യാംപസിനകത്തും പുറത്തും റോഡുകൾ പാടേ തകർന്നുകിടക്കുകയാണ്. ദേശീയപാതയിൽ നിന്നു കുസാറ്റ് കവാടം മുതൽ തൃക്കാക്കര അമ്പലം റോഡുവരെയും സ്കൂൾ ഓഫ് എൻജിനീയറിങ് വരെയും റോഡുകൾ നിറയെ കുഴികളാണ്.
സർവകലാശാല ഈയിടെ ടാർ ചെയ്ത റോഡിന്റെ ഭാഗവും പൊളിഞ്ഞുതുടങ്ങി. പൊതുജനങ്ങൾ കൂടി ഉപയോഗിക്കുന്ന റോഡുകളാണ് ഇവ.
ഹോസ്റ്റലുകളിലേക്കു പോകുന്ന റോഡുകളും തകർന്ന നിലയിലാണ്.
കുഞ്ഞാലിമരയ്ക്കാർ സ്കൂൾ ഓഫ് മറൈൻ എൻജിനീയറിങ്, റഡാർ കേന്ദ്രം എന്നിവിടങ്ങളിലേക്കുളള റോഡുകളിലും നിറയെ കുഴികളാണ്. റോഡിന്റെ തകർച്ചയും മറ്റും ചൂണ്ടിക്കാട്ടി വിദ്യാർഥികൾ സർവകലാശാല ആസ്ഥാനത്തിനു മുന്നിൽ 3 ദിവസം തുടർച്ചയായി സമരം നടത്തിയിരുന്നു. റോഡുകൾ ഉടൻ നന്നാക്കുമെന്നു വൈസ്ചാൻസലറും മറ്റും നൽകിയ ഉറപ്പിന്മേലാണ് എല്ലാവരുടെയും പ്രതീക്ഷ.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]