
മൂവാറ്റുപുഴ∙ കനത്ത മഴ നഗരത്തെ വീണ്ടും ദുരിതത്തിലാക്കി. നാലു ദിനം കൊണ്ടു പൂർത്തിയാക്കാൻ ലക്ഷ്യമിട്ട് സർവ സന്നാഹങ്ങളോടെ ആരംഭിച്ച റോഡ് ടാറിങ് മഴ ശക്തമായതോടെ നിർത്തിവച്ചു.
റോഡിന്റെ ഒരുവശം പോലും പൂർത്തിയാക്കാൻ മഴ മൂലം സാധിച്ചില്ല. ഇതോടെ ഇക്കൊല്ലത്തെ ഓണ പ്രതീക്ഷകളും വ്യാപാരികൾക്കു നഷ്ടമായി.
തിങ്കളാഴ്ചയോടെ ടാറിങ് പൂർത്തിയാക്കി ഗതാഗതം നിയന്ത്രണങ്ങൾ ഒഴിവാക്കാനായിരുന്നു കെആർഎഫ്ബിയുടെ തീരുമാനം. എന്നാൽ ടാറിങ് ആരംഭിച്ച് രണ്ടാമത്തെ ദിവസം തന്നെ മഴ എത്തി.
പിഒ ജംക്ഷൻ മുതൽ ടിബി ജംക്ഷൻ വരെ ടാറിങ് ജോലികൾ റോഡിന്റെ ഒരു ഭാഗത്ത് ആരംഭിച്ചിരുന്നു.
ഒരു ദിവസം ഏകദേശം 350 – 400 മീറ്റർ വീതം പൂർത്തിയാക്കുക എന്ന ലക്ഷ്യത്തിലായിരുന്നു ടാറിങ്. 4 ദിവസം കൊണ്ട് പിഒ ജംക്ഷൻ മുതൽ കച്ചേരിത്താഴം വരെ പൂർത്തിയാക്കാം എന്ന പ്രതീക്ഷയിലായിരുന്നു.ഓണത്തിനു മുൻപായി നഗര റോഡിലെ ടാറിങ് പൂർത്തിയാക്കി നഗരത്തിലെ വ്യാപാരികൾക്കും പൊതു സമൂഹത്തിനും ആശ്വാസകരമായ സാഹചര്യമൊരുക്കാനാണു മാത്യു കുഴൽനാടൻ എംഎൽഎ ഉദ്യോഗസ്ഥർക്ക് നൽകിയിരുന്ന നിർദേശം.
ഇതെല്ലാം മഴ തകിടം മറിച്ചു.
മഴ മാറി റോഡിലെ വെറ്റ് കണ്ടന്റ് നീങ്ങുന്ന മുറയ്ക്ക് ടാറിങ് പ്രവർത്തനങ്ങൾ പുനരാരംഭിക്കുമെന്ന് എംഎൽഎ അറിയിച്ചു. എംസി റോഡിൽ ഗതാഗതക്കുരുക്കും കൂടുതൽ രൂക്ഷമായി.
പകലും രാത്രിയും പിഒ ജംക്ഷൻ മുതൽ വെള്ളൂർകുന്നം വരെ എത്താൻ മണിക്കൂറുകൾ വേണ്ടി വരുമെന്ന അവസ്ഥയാണ്. ഗതാഗത നിയന്ത്രണം കൂടാതെ റോഡിൽ നിറഞ്ഞിരിക്കുന്ന വലിയ കുഴികളും ഇതിനു ഗതാഗതക്കുരുക്കിനു കാരണമാകുന്നുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]