
കോലഞ്ചേരി ∙ ദേശീയപാതയിൽ ടെംപോ സ്റ്റാൻഡിനു സമീപം ജല അതോറിറ്റിയുടെ ശുദ്ധജലപൈപ്പ് പൊട്ടി യാത്രക്കാരുടെ ദേഹത്ത് ജലം ചീറ്റിത്തെറിക്കുന്നു. 2മാസം മുൻപ് ഇവിടെ പൊട്ടിയ വാൽവ് ഉപയോഗശൂന്യമായ ചെരിപ്പ് കൊണ്ട് അടച്ചതു വീണ്ടും ‘ലീക്ക്’ ആയതാണു ജലനീരാട്ടിന് ഇടയാക്കുന്നത്. ദേശീയപാതയ്ക്കു കുറുകെ വെള്ളം വീഴുന്നതിനാൽ ഇരുചക്ര വാഹനങ്ങളിൽ പോകുന്നവർക്ക് നനയാതെ ഇതുവഴി കടന്നു പോകാനാകില്ല.
ടെംപോ സ്റ്റാൻഡിലെ ഡ്രൈവർമാർ ചേർന്ന് പൊട്ടിയഭാഗം ചാക്കു കൊണ്ടു മൂടിയ ശേഷം കോൺക്രീറ്റ് സ്ലാബ് വച്ചു ചോർച്ച താൽക്കാലികമായി അടച്ചെങ്കിലും വെള്ളം കാനയിലൂടെ ഒഴുകി പാഴാകുകയാണ്.
വലിയ ഇരുമ്പ് പൈപ്പാണ് കാലപ്പഴക്കത്തിൽ ചോർന്നത്. ജല അതോറിറ്റിയുടെ കുറ്റകരമായ അനാസ്ഥയാണ് 2 മാസമായി ജലനഷ്ടത്തിനു കാരണമാകുന്നതെന്ന് നാട്ടുകാർ ആരോപിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]