
കാക്കനാട്∙ കൊല്ലംകുടിമുകളിൽ ബഹുനില ഫ്ലാറ്റിന്റെ 13–ാം നിലയിൽ ഗ്യാസ് പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിനിടെ കേബിളും സമീപത്തു കൂടി പോകുന്ന 220 കെവി വൈദ്യുതി ലൈനും തമ്മിൽ ഉരസി വൻ സ്ഫോടനം. പൈപ്പിടൽ ജോലി ചെയ്യുകയായിരുന്ന ബീഹാർ സ്വദേശി ശത്രുഘ്നനെ (36) പൊള്ളലേറ്റ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ വൈകിട്ട് 4ന് ആൻഡ്രോമെഡ ഫ്ലാറ്റിലായിരുന്നു സംഭവം. ഇന്ത്യൻ ഓയിൽ–അദാനി ഗ്യാസ് പൈപ്പിടാൻ താൽക്കാലിക പ്ലഗ് പോയിന്റിനായി വലിച്ച കേബിൾ അഴിച്ചു മാറ്റുന്നതിനിടെയാണ് വൈദ്യുതി ലൈനിൽ തട്ടിയത്.
പ്രദേശമാകെ കേൾക്കും വിധം വൻ ശബ്ദത്തോടെയായിരുന്നു പൊട്ടിത്തെറി.
തീയും പുകയും ഉയർന്നു. ഫ്ലാറ്റിന്റെ പല നിലകളിലും ജനൽച്ചില്ലുകൾ പൊട്ടി.
പൈപ്പ് ലൈൻ കരിഞ്ഞു. 220 കെവി ലൈനിൽ നിന്നുള്ള പ്രസരണം എൽടി ലൈനിലേക്ക് വ്യാപിച്ചതു മൂലമാണെന്നു പറയുന്നു സമീപ വീടുകളിലെ ഇലക്ട്രോണിക്സ് ഉപകരണങ്ങൾക്കും കേടു സംഭവിച്ചു.
അഗ്നിരക്ഷാ സേന, കെഎസ്ഇബി, അദാനി ഗ്രൂപ്പ് അധികൃതർ സ്ഥലത്തു പരിശോധന നടത്തി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]