
അരൂർ∙ പട്ടണക്കാട് ചെമ്പകശേരി പാടശേഖരത്തിൽ ഡ്രോണിന്റെ സഹായത്തോടെ നെൽവിത്ത് വിതയ്ക്കൽ ആരംഭിച്ചു. കുട്ടനാട് ഉൾപ്പെടെയുള്ള കൃഷിയിടങ്ങളിൽ പരീക്ഷിച്ച് വിജയിച്ചതിന്റെ അടിസ്ഥാനത്തിലാണ് ചെമ്പകശ്ശേരി പാടശേഖരത്തിൽ ഡ്രോൺ ഉപയോഗിച്ച് 110 ഏക്കർ പാടത്ത് വിതയ്ക്കുന്നത്. വൈക്കം കരിനില കർഷക സമിതിയുടെ നേതൃത്വത്തിലാണ് കൃഷിയിറക്കുന്നത്.
നെൽക്കർഷകനും, കാർഷിക വിദഗ്ധനുമായ ഇ.എൻ.ദാസപ്പൻ നേതൃത്വം നൽകി. ഇടമുറിയാതെ പെയ്ത മഴയിൽ പലപ്പോഴും ഡ്രോണിനു തടസ്സം നേരിട്ടെങ്കിലും വിജയകരമായി വിത്ത് വിത പൂർത്തിയാക്കി.
ചേർത്തല താലൂക്കിലെ പൊക്കാളി പാടശേഖരങ്ങളിൽ ചെമ്പകശേരിയിൽ മാത്രമാണ് ഈ വർഷം കൃഷിക്കുള്ള പ്രവർത്തനങ്ങൾ നടത്തിയിട്ടുള്ളത്.
ഡ്രോൺ ഉപയോഗിച്ച് ഒരേക്കർ വിതക്കാൻ 1.5 മിനിറ്റ് സമയം മതി. ഡ്രോൺ ഉപയോഗിച്ച് വിതയ്ക്കുമ്പോൾ കൃത്യമായ അകലത്തിൽ നെൽവിത്തുകൾ പതിക്കുന്നതു കൊണ്ട് പരിമിതമായ വിത്തു ഉപയോഗിച്ച് ഞാറുകൾ ബലത്തിൽ വളർത്താനാകും.
‘ഉമ’ എന്ന നെല്ലിനമാണ് വിതയ്ക്കുന്നത്.
ഡ്രോൺ വഴി ദിവസങ്ങൾക്കകം വിത പൂർത്തിയാക്കാൻ സാധിക്കുമെന്നാണ് വി.എൻ.ദാസപ്പൻ പറഞ്ഞു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.എസ്.ശിവപ്രസാദ് ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്.ജാസ്മിൻ, വൈസ് പ്രസിഡന്റ് എം.കെ.ജയപാൽ, പഞ്ചായത്ത് അംഗം പി.കെ.ബിനോയ്,കൃഷി ഓഫിസർ ആർ.അശ്വതി, കർഷക സംഘം പ്രസിഡന്റ് കെ.പി.ഹരിലാൽ, സി.ഡി.ആസാദ്,കെ.ജി.പ്രിയദർശനൻ, കെ.വി.ചാംസിലാൽ, സെൽവരാജ്, എം.ജി.രഘുവരൻ, ടി.കെ.രാമനാഥൻ, കെ.ഡി.ശിവരാജ്, ഇ.എൻ.സുന്ദരൻ എന്നിവർ പ്രസംഗിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]