
ഇന്ന് സത്രപ്പടി ഗവ. എൽപി സ്കൂളിന് ഇന്ന് അവധി
കോതമംഗലം∙ ദുരിതാശ്വാസ ക്യാപ് പ്രവർത്തിക്കുന്ന കുട്ടമ്പുഴ സത്രപ്പടി ഗവ.
എൽപി സ്കൂളിന് ഇന്ന് അവധിയായിരിക്കുമെന്ന് കലക്ടർ അറിയിച്ചു.
കെ–ടെറ്റ് സർട്ടിഫിക്കറ്റ്
കോതമംഗലം∙ വിദ്യാഭ്യാസ ജില്ലയിൽ കെ–ടെറ്റ് പരീക്ഷ വിജയിച്ചു സർട്ടിഫിക്കറ്റ് പരിശോധന പൂർത്തീകരിച്ചവരുടെ സർട്ടിഫിക്കറ്റ് ജില്ലാ വിദ്യാഭ്യാസ ഓഫിസിൽ ലഭിക്കും. ഹാൾ ടിക്കറ്റുമായി എത്തണം.
വോട്ടർ പട്ടിക; അപേക്ഷിക്കാം
കൂത്താട്ടുകുളം∙ നഗരസഭയിൽ വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനും തിരുത്തൽ വരുത്തുന്നതിനുമായുള്ള അപേക്ഷകൾ ഓഗസ്റ്റ് 7ന് മുൻപ് ഓൺലൈനായി നൽകണമെന്ന് സെക്രട്ടറി അറിയിച്ചു.
04852 252350.
ശിലാസ്ഥാപനം ഇന്ന്
തിരുമാറാടി∙ ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം ഇന്നു രാവിലെ 10ന് മന്ത്രി വി.
ശിവൻകുട്ടി നിർവഹിക്കും. അനൂപ് ജേക്കബ് എംഎൽഎ അധ്യക്ഷത വഹിക്കും.
സർക്കാർ അനുവദിച്ച ഒരു കോടി രൂപ ഉപയോഗിച്ചാണ് കെട്ടിടം നിർമിക്കുന്നത്.
അധ്യാപക ഒഴിവ് മുളന്തുരുത്തി ഗവ. എച്ച്എസ്എസ്
മുളന്തുരുത്തി ∙ എച്ച്എസ് വിഭാഗത്തിൽ സംസ്കൃതം അധ്യാപക ഒഴിവ്. കൂടിക്കാഴ്ച ഇന്ന് 10ന്.
സെന്റ് പോൾസ്
കളമശേരി ∙ എയ്ഡഡ് ഇംഗ്ലിഷ് വിഭാഗത്തിൽ അധ്യാപക ഒഴിവ്.
കൂടിക്കാഴ്ച 30ന് 9.30ന്. www.stpauls.ac.in …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]