
ആലുവ∙ വാട്ടർ അതോറിറ്റിയുടെ ജലശുദ്ധീകരണശാലയുടെ ‘ഇൻടേക് വെല്ലി’നു സമീപം സംശയകരമായ സാഹചര്യത്തിൽ കണ്ടെത്തിയ അതിഥിത്തൊഴിലാളി അസം സ്വദേശി നിർമൽ ബിശ്വാസ് ശർമയെ (28) പൊലീസും അഗ്നിരക്ഷാസേനയും ചേർന്നു പിടികൂടി. പിന്നീടു പെറ്റിക്കേസ് ചുമത്തി വിട്ടയച്ചു.
പെരിയാറിൽ ഉയർന്ന ജലനിരപ്പും ശക്തമായ ഒഴുക്കും ഉണ്ടായിട്ടും നിരോധിത മേഖലയായ ഇവിടെ ഇയാൾ എങ്ങനെ എത്തിയെന്നു വ്യക്തമല്ല. വിശദമായി ചോദ്യം ചെയ്തെങ്കിലും മറുപടി ലഭിച്ചില്ല.
അഗ്നിരക്ഷാസേനയുടെ സ്കൂബ ടീം പുഴയിൽ ഇറങ്ങിയാണ് പിടികൂടിയത്. വിട്ടയച്ചെങ്കിലും ഇയാൾ നിരീക്ഷണത്തിലാണെന്നു പൊലീസ് പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]