കാക്കനാട്∙ ഇൻഫോപാർക്ക്- കലൂർ സ്റ്റേഡിയം മെട്രോ റെയിലിന്റെ പില്ലറുകൾ ഉയർന്നു തുടങ്ങി. സീപോർട്ട് എയർപോർട്ട് റോഡിലാണ് കൂടുതൽ പില്ലറുകളുടെ നിർമാണം പുരോഗമിക്കുന്നത്.
പ്രത്യേക സാമ്പത്തിക മേഖലയ്ക്കു സമീപം ഏതാനും പില്ലറുകളുടെ പകുതി ഉയരം പൂർത്തിയായി. കാക്കനാട്- പാലാരിവട്ടം റോഡിൽ ആലിൻചുവട്, പാടിവട്ടം ഭാഗങ്ങളിലും പില്ലറുകൾ സ്ഥാപിച്ചു തുടങ്ങി.
ആകെ എഴുന്നൂറോളം പില്ലറുകളാണ് സ്ഥാപിക്കേണ്ടത്.
സ്റ്റേഡിയം മുതൽ ഇൻഫോപാർക്ക് വരെ മെട്രോ റെയിൽ നിർമാണത്തിൻ്റെ കരാർ ഏറ്റെടുത്തിരിക്കുന്നത് അഫ്കോൺസ് ഇൻഫ്രാസ്ട്രെക്ചർ കമ്പനിയാണ്. 1,141 കോടി രൂപയാണ് കരാർ തുക.
സിവിൽ, ആർകിടെക്ചറൽ, ട്രാക്ക് സിസ്റ്റം ജോലികളുടെ ടെൻഡർ നടപടികളും ഉടൻ പൂർത്തിയാകും. ഇതിൻ്റെ രൂപരേഖയും മറ്റും നേരത്തെ പൂർത്തിയാക്കിയിട്ടുണ്ട്.
1,957 കോടി രൂപയാണ് ആകെ ചെലവ്.
രണ്ടു വർഷത്തിനകം പൂർത്തിയാക്കി ഗതാഗതത്തിനു തുറന്നു കൊടുക്കാനാകുമെന്നാണ് പ്രതീക്ഷ. മെട്രോ സ്റ്റേഷനുകളുടെ നിർമാണവും പുരോഗമിക്കുന്നുണ്ട്.
പാലാരിവട്ടം, ബൈപ്പാസ്, ചെമ്പുമുക്ക്, വാഴക്കാല, പടമുകൾ, കാക്കനാട്, സെസ്, ചിറ്റേത്തുകര, രാജഗിരി, ഇൻഫോപാർക്ക് എന്നിവിടങ്ങളിലാണ് പാർക്കിങ് സൗകര്യം ഉൾപ്പെടെയുള്ള മെട്രോ സ്റ്റേഷനുകൾ നിർമിക്കുന്നത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]