
ആക്രി മുഴുവൻ റോഡിൽ; അപകട ഭീഷണിയിൽ യാത്രക്കാർ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ആലങ്ങാട് ∙ ആക്രിക്കടയിലെ സാധനങ്ങൾ മുഴുവൻ റോഡരികിൽ. അപകടഭീഷണിയിൽ കാൽനട– വാഹനയാത്രികർ.ആലുവ– പറവൂർ പ്രധാന പാതയിൽ കരുമാലൂർ ഷാപ്പുപടി ഭാഗത്താണ് ആക്രി കടയിൽ നിന്നുള്ള ലോഡ് കണക്കിനു സാധനങ്ങൾ റോഡരികിലായി കൂട്ടിയിട്ടിരിക്കുന്നത്. പതിനഞ്ച് അടിയോളം പൊക്കത്തിൽ ആക്രിസാധനങ്ങൾ റോഡിലേക്കു തള്ളിയാണു കിടക്കുന്നത്.ഇതുമൂലം അരികു ചേർന്നു പോകുന്ന വാഹനങ്ങൾ അപകടത്തിൽപെടാൻ സാധ്യതയുണ്ട്. കൂടാതെ ആക്രി സാധനങ്ങൾ കൊണ്ടുപോകാനെത്തുന്ന വലിയ വാഹനങ്ങൾ റോഡരികിൽ നിർത്തിയിടുന്നതു അപകടഭീഷണി ഉയർത്തുന്നതായും പരാതി ഉയർന്നിട്ടുണ്ട്.സമീപത്തായി സ്കൂളും ആശുപത്രിയും ഉൾപ്പെടെ പ്രവർത്തിക്കുന്നുണ്ട്. അതിനാൽ വിദ്യാർഥികളടക്കം ഒട്ടേറെ പേരാണ് ഇതുവഴി യാത്ര ചെയ്യുന്നതാണ്. ഇത് അപകടസാധ്യത ഇരട്ടിയാക്കുന്നു.എത്രയും വേഗം റോഡരികിൽ നിന്ന് ആക്രി സാധനങ്ങൾ എടുത്തുമാറ്റി റോഡിലേക്കു തള്ളി നിൽക്കുന്ന കയ്യേറ്റങ്ങൾ മുഴുവൻ ബന്ധപ്പെട്ട അധികൃതർ പൊളിച്ചു നീക്കണമെന്നാണു യാത്രക്കാരുടെയും നാട്ടുകാരുടെയും ആവശ്യം.