
സീപോർട്ട് റോഡിൽ വാഹനാഭ്യാസം; കാർ അപകടത്തിൽ പെട്ടു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കളമശേരി ∙ നിർമാണം നിർത്തിവച്ചിരിക്കുന്ന സീപോർട്ട്–എയർപോർട്ട് റോഡിൽ പൊടിപറത്തിയുള്ള വാഹനങ്ങളുടെ അഭ്യാസം മൂലം അപകടങ്ങൾ പതിവാകുന്നു. കഴിഞ്ഞ ദിവസം യുവതി ഓടിച്ച വാഹനം അഭ്യാസത്തിനിടെ സമീപത്തെ പാടത്തേക്കു മറിഞ്ഞു. കാറിലുണ്ടായിരുന്നവർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു.
റോഡ് കമ്മിഷൻ ചെയ്യാത്തതുമൂലം കുട്ടികൾ റോളർ സ്കേറ്റിങ്ങും സൈക്കിളിങ്ങും പരിശീലിക്കുന്നത് ഇവിടെയാണ്. വാഹനങ്ങളുടെ അമിതവേഗവും അഭ്യാസവും ഇവർക്കും ഭീഷണിയായി മാറി. ആർടിഒ വാഹന ശോധന നടത്തുന്നത് ഈ ഭാഗത്താണ്. പൊലീസിന്റെ പട്രോളിങ്ങും ഉണ്ടെങ്കിലും വാഹനങ്ങളുടെ അഭ്യാസ പ്രകടനങ്ങൾ ജനങ്ങളുടെ ജീവന് ഭീഷണിയായി മാറിയിട്ടും നിയന്ത്രിക്കാൻ നടപടിയില്ല.