കൊച്ചി ∙ ശ്വാസതടസ്സത്തെ തുടർന്നു ചികിത്സ തേടിയ 66 വയസ്സുകാരിയുടെ നെഞ്ചിൽ നിന്ന് 3 കിലോ തൂക്കമുള്ള ട്യൂമർ വെൽകെയർ ആശുപത്രിയിലെ ഡോക്ടർമാർ വിജയകരമായി നീക്കം ചെയ്തു. രക്തക്കുഴലുകൾക്കു ചുറ്റുമുള്ള പ്രത്യേക കോശങ്ങളിൽ നിന്നു രൂപപ്പെട്ട
ട്യൂമർ നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയ ഏറെ വെല്ലുവിളികൾ നിറഞ്ഞതായിരുന്നു. ട്യൂമറിലേക്കുള്ള രക്തയോട്ടം നിയന്ത്രിച്ചാണു ശസ്ത്രക്രിയ നടത്തിയത്.
ശസ്ത്രക്രിയയ്ക്കു ശേഷം 6 ദിവസത്തിനകം രോഗി ആശുപത്രി വിട്ടു. കാർഡിയാക് സർജൻമാരായ ഡോ.
റിജു നായർ, ഡോ. ശിവ് നായർ, ഡോ.
സറിയ, കാർഡിയാക് അനസ്തീസിയോളജിസ്റ്റ് ഡോ. മേരി, പൾമനോളജിസ്റ്റ് ഡോ.
മാത്യു വർഗീസ്, തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

