പെരുമ്പാവൂർ ∙ നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പ് തർക്കത്തിനിടയിൽ എൽദോസ് കുന്നപ്പിള്ളി എംഎൽഎക്ക് സ്വന്തം ഓഫിസ് കെട്ടിടം നഷ്ടമായി. അധ്യക്ഷ സ്ഥാനത്തു നിന്നു തഴയപ്പെട്ട
20–ാം വാർഡ് കൗൺസിലർ ജെസി എജിയുടെയും ഭർത്താവ് എജി ഏബ്രഹാമിന്റെയും ഉടമസ്ഥതയിൽ കെഎസ്ആർടിസി സ്റ്റാൻഡിനു സമീപമുള്ള കെട്ടിടത്തിലായിരുന്നു എംഎൽഎ ഓഫിസ് പ്രവർത്തിച്ചിരുന്നത്. 2 ദിവസത്തിനകം കെട്ടിടം ഒഴിയണമെന്ന് ജെസിയും ഭർത്താവും ആവശ്യപ്പെട്ടു. ഓഫിസ് ഉടൻ ഒഴിയുമെന്നും മറ്റൊരു കെട്ടിടത്തിൽ പ്രവർത്തനം പുനരാരംഭിക്കുമെന്നും എംഎൽഎ അറിയിച്ചു.
നഗരസഭാധ്യക്ഷ സ്ഥാനത്തേക്ക് ആദ്യടേമിൽ ജെസി എജിയുടെ പേരാണ് ഉയർന്നു കേട്ടത്. എന്നാൽ ഡിസിസി ഓഫിസിൽ നടന്ന സമവായ ചർച്ചയിൽ 10–ാം വാർഡ് അംഗം കെ.എൻ.സംഗീതയ്ക്കു രണ്ടര വർഷം അധ്യക്ഷ സ്ഥാനം നൽകി.
രണ്ടാം ടേമിൽ രണ്ടര വർഷം 9–ാം വാർഡ് അംഗം ആനി മാർട്ടിനും നൽകി.
ഇരിങ്ങോളിൽ പ്രവർത്തിച്ചിരുന്ന എംഎൽഎ ഓഫിസ് ഡിസംബർ 7നാണ് പുതിയ കെട്ടിടത്തിലേക്കു മാറ്റിയത്. ഇന്നലെ രാവിലെ ജീവനക്കാർ എത്തുമ്പോൾ എംഎൽഎ ഓഫിസ് എന്ന ബോർഡ് ഇളക്കി മാറ്റിയിരുന്നു.
വൈദ്യുതിയും വിഛേദിച്ചു. ഡിസംബർ 25 വരെയാണ് കെട്ടിടം വാക്കാലുള്ള ഉടമ്പടി പ്രകാരം നൽകിയതെന്ന് എജി ഏബ്രഹാം പറഞ്ഞു.
വാക്കാലുള്ള ഉടമ്പടി അവസാനിച്ചതിനാലാണു കെട്ടിടം ഒഴിയാൻ ആവശ്യപ്പെട്ടതെന്നും നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പു തർക്കവുമായി ഇതിനു ബന്ധമില്ലെന്നും എജി ഏബ്രഹാം പറഞ്ഞു. റജിസ്റ്റർ ചെയ്ത ഉടമ്പടിയില്ലെങ്കിലും എംഎൽഎ ഓഫിസ് പ്രവർത്തനത്തിനാണ് കെട്ടിടം നൽകിയതെന്ന് ജീവനക്കാർ പറഞ്ഞു.
ഇരിങ്ങോളിലെ കെട്ടിടം ഒഴിഞ്ഞിട്ടാണ് ഇവിടേക്ക് പ്രവർത്തനം മാറ്റിയത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

