ആലങ്ങാട് ∙ തിരഞ്ഞെടുപ്പു സമയത്തു റോഡ് പണി നടത്തിയതിനെതിരെ പരാതി. ചട്ടം ലംഘിച്ചുള്ള പ്രവർത്തനങ്ങളാണു നടക്കുന്നതെന്നു പരാതി ഉയർന്നതോടെ നിർമാണ പ്രവർത്തനം നിർത്തി വയ്ക്കാൻ കരുമാലൂർ പഞ്ചായത്ത് സെക്രട്ടറി നിർദേശം നൽകി. കരുമാലൂർ പഞ്ചായത്ത് പത്തൊൻപതാം വാർഡിലെ പറയന്റെപള്ളം – മാക്കണ്ണിപ്പൊക്കം റോഡാണു തിരഞ്ഞെടുപ്പു എത്തിയതോടെ അറ്റകുറ്റപ്പണി നടത്തിയത്.
സിപിഎം പഞ്ചായത്ത് അംഗത്തിന്റെ സാന്നിധ്യത്തിൽ നിർമാണം നടത്തിയെന്നാണ് ആരോപണം. പൈപ്പിടാനായി കുത്തിപ്പൊളിച്ചിട്ട
റോഡ് നന്നാക്കാതെ വോട്ട് തരില്ലെന്നു പറഞ്ഞതാണു തിടുക്കത്തിൽ അറ്റകുറ്റപ്പണി നടത്താൻ കാരണമെന്നു ബിജെപി കരുമാലൂർ നേതൃത്വം ആരോപിച്ചു.
തിരഞ്ഞെടുപ്പു സമയത്തു ജനങ്ങളെ സ്വാധീനിക്കുന്ന രീതിയിൽ നടത്തുന്ന ഇത്തരം നിർമാണ പ്രവർത്തനങ്ങൾക്കെതിരെ തിരഞ്ഞെടുപ്പു കമ്മിഷണർക്കു പരാതി നൽകുകയും പരാതിയുമായി പഞ്ചായത്ത് സെക്രട്ടറിയെ സമീപിക്കുകയും ചെയ്തു.
ഇതേത്തുടർന്നാണു നിർമാണം നിർത്തി വയ്ക്കാൻ അസി. എൻജിനീയർക്കു പഞ്ചായത്ത് സെക്രട്ടറി നിർദേശം നൽകിയത്.
തൊഴിലുറപ്പു പദ്ധതിയിൽപെടുത്തി റോഡിന്റെ കരാർ നടപടിക്രമങ്ങൾ നേരത്തെ പൂർത്തിയാക്കിയതാണെന്നും അതുപ്രകാരമുള്ള തുടർ ജോലികളാണു മുൻ വാർഡ് അംഗത്തിന്റെ സാന്നിധ്യത്തിൽ നടത്തിയതെന്നുമാണു സിപിഎം കരുമാലൂർ നേതൃത്വം അറിയിച്ചത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

