കാക്കനാട്∙ തദ്ദേശ തിരഞ്ഞടുപ്പിനുള്ള ബാലറ്റ് പേപ്പർ അച്ചടി ഗവ.പ്രസിൽ പുരോഗമിക്കുന്നു. പഞ്ചായത്തിലേക്ക് 3 തരം ബാലറ്റ് പേപ്പറുകളും (ജില്ലാ, ബ്ലോക്ക്, ഗ്രാമം) മുനിസിപ്പാലിറ്റികളിലേക്കും കോർപറേഷനുകളിലേക്കും ഓരോതരം ബാലറ്റുമാണ് അച്ചടിക്കുന്നത്.
വോട്ടിങ് യന്ത്രത്തിൽ പതിക്കുന്നതിനു പുറമേ തപാൽ ബാലറ്റ് പേപ്പറുകളും പോളിങ് ബൂത്തിൽ തർക്കമുണ്ടാകുന്ന സാഹചര്യങ്ങളിൽ ഉപയോഗിക്കാൻ ടെൻഡേർഡ് ബാലറ്റുകളും പ്രത്യേകമായി അച്ചടിക്കുന്നുണ്ട്.
പേരു തെറ്റാതിരിക്കാനും ചിഹ്നം മാറാതിരിക്കാനും ഒന്നിലധികം തവണ പ്രൂഫ് വായിച്ചാണ് ബാലറ്റുകൾ അച്ചടിക്കുന്നത്. എറണാകുളം, തൃശൂർ ജില്ലകളിലെ ബാലറ്റു പേപ്പറുകളാണ് കാക്കനാട് ഗവ.പ്രസിൽ അച്ചടിക്കുന്നത്.
അച്ചടി പൂർത്തിയായ ബാലറ്റുകൾ പൊലീസ് സംരക്ഷണയോടെ സ്ട്രോങ് റൂമുകളിലേക്ക് മാറ്റുന്ന നടപടിയും തുടങ്ങി. വോട്ടെടുപ്പിന് ഒരാഴ്ച മുൻപ് ബാലറ്റ് പേപ്പറുകൾ വോട്ടിങ് യന്ത്രത്തിൽ പതിക്കും.
ഇതിനു സാക്ഷ്യം വഹിക്കാൻ രാഷ്ട്രീയ പാർട്ടി പ്രതിനിധികളെയും ക്ഷണിക്കും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

