കോലഞ്ചേരി ∙ തിരുവിതാംകൂർ ശ്രീ ചിത്തിര സ്റ്റേറ്റ് കൗൺസിലിലേക്ക് 1937 മേയ് 3നു നടന്ന തിരഞ്ഞെടുപ്പിന് വോട്ട് അഭ്യർഥിച്ചുകൊണ്ട് പൂതൃക്ക നടുവിലേവീട്ടിൽ അഡ്വ. എൻ.വി.
ചാക്കോ തയാറാക്കിയ നോട്ടിസ് ഇപ്പോഴും ഭദ്രം. അദ്ദേഹത്തിന്റെ കുടുംബാംഗം ജോജി വർഗീസിന്റെ ശേഖരത്തിലാണ് നോട്ടിസ് സുരക്ഷിതമായി സൂക്ഷിച്ചിരിക്കുന്നത്.
ബാലറ്റ് കടലാസ് ചീത്തയായിപ്പോയാൽ മാറിക്കിട്ടുന്ന കാലത്തു നടന്ന തിരഞ്ഞെടുപ്പിൽ 1 രൂപ നികുതി അടയ്ക്കുന്നവർക്കായിരുന്നു വോട്ടവകാശം.
അതുവരെ 5 രൂപ നികുതി അടയ്ക്കുന്നവർക്കു നൽകിയ വോട്ടവകാശം സമരത്തെത്തുടർന്നാണ് കുറച്ചത്. അന്ന് ഇംഗ്ലിഷിലും മലയാളത്തിലും വോട്ട് അഭ്യർഥിച്ചു നോട്ടിസ് തയാറാക്കിയിരുന്നു.
പറവൂർ, മുവാറ്റുപുഴ, ദേവികുളം അടങ്ങുന്ന വിശാലമായിരുന്ന മണ്ഡലം ആയിരുന്നു എൻ.വി. ചാക്കോയുടെത്.
1937 മുതൽ തിരുവിതാംകൂറിലും തുടർന്ന് 1951 വരെ സ്വതന്ത്ര ഇന്ത്യയിലും അദ്ദേഹം നിയമസഭ സമാജികനായിരുന്നു. 1976ൽ മരിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

