കൂത്താട്ടുകുളം ∙ കന്നുകാലികളിൽ കുളമ്പുരോഗ ബാധയെ തുടർന്ന് 2 ആഴ്ചത്തേക്ക് നിർത്തി വയ്ക്കാൻ കലക്ടറുടെ ഉത്തരവ് ഉണ്ടായിട്ടും സജീവമായി കൂത്താട്ടുകുളത്തെ കന്നുകാലിച്ചന്ത. കുളമ്പുരോഗം കണ്ടെത്തിയ തിരുമാറാടി പഞ്ചായത്തിനു 5 കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശം രോഗബാധിത പ്രദേശമായും 10 കിലോമീറ്റർ ചുറ്റളവ് രോഗ നീരീക്ഷണ മേഖലയായും പ്രഖ്യാപിച്ചിരുന്നു.
ഈ സാഹചര്യം നിലനിൽക്കെയാണ് നിയന്ത്രണം മറികടന്ന് കന്നുകാലിച്ചന്ത കൂത്താട്ടുകുളത്ത് യഥേഷ്ടം തുറന്നു പ്രവർത്തിച്ചത്.
പച്ചക്കറി, മീൻ മാർക്കറ്റിനു സമീപമാണ് കന്നുകാലി ചന്ത സ്ഥിതി ചെയ്യുന്നത്. ആളുകൾ കന്നുകാലി ചന്തയിലൂടെ കയറിയാണ് മാർക്കറ്റിലേക്ക് പോകുന്നതും തിരികെ വരുന്നതും.
ഇത് രോഗവ്യാപനത്തിനു കാരണമാകും. ചന്ത തുറന്നു പ്രവർത്തിക്കാതിരിക്കാൻ അടിയന്തര നടപടി സ്വീകരിക്കുമെന്ന് നഗരസഭ വൈസ് ചെയർമാൻ പി.ജി.
സുനിൽകുമാർ പറഞ്ഞു.
രോഗ വ്യാപനമില്ലെന്ന് അധികൃതർ, ഉണ്ടെന്ന് കർഷകർ
കൂത്താട്ടുകുളം ∙ തിരുമാറാടി പഞ്ചായത്തിൽ കന്നുകാലികളിൽ കുളമ്പുരോഗം സ്ഥിരീകരിച്ചെങ്കിലും രോഗവ്യാപനം ഇല്ലെന്ന് അധികൃതർ പറഞ്ഞു. പഞ്ചായത്തിലെ 7 വീടുകളിലായി 14 കന്നുകാലികളിലാണ് രോഗം കണ്ടെത്തിയത്.
ഇവ സുഖം പ്രാപിച്ചു വരികയാണെന്ന് വെറ്ററിനറി സർജൻ ഷിബു സി.തങ്കച്ചൻ പറഞ്ഞു. തിരുമാറാടി പഞ്ചായത്തിന്റെ സമീപ മേഖലകളിൽ പ്രതിരോധ കുത്തിവയ്പ് തുടരുകയാണ്.
സമീപ പ്രദേശങ്ങളിലെ കന്നുകാലി മാർക്കറ്റുകൾ അടയ്ക്കണമെന്ന് അനൂപ് ജേക്കബ് എംഎൽഎയും കർഷകരും ആവശ്യപ്പെട്ടെങ്കിലും മോനിപ്പള്ളിയിലെ ചന്ത നിർത്തി വയ്ക്കാൻ തീരുമാനമില്ല.
ഇന്നലെ മോനിപ്പള്ളിയിലെ ചന്തയിൽ മറ്റ് സംസ്ഥാനത്തു നിന്നും കാളകളെ എത്തിച്ചിരുന്നു. സമീപ പഞ്ചായത്തുകളിൽ പലയിടത്തും കുളമ്പുരോഗം പിടിപെട്ട കന്നുകാലികൾ ഉണ്ടെന്നും പ്രതിരോധ കുത്തിവയ്പ് ആരംഭിക്കാൻ വൈകിയത് അനാസ്ഥയാണെന്നും കർഷകർക്ക് പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

