കൊച്ചി∙ ഹോർത്തൂസ് ഉത്സവത്തിന്റെ താരപ്രഭയുള്ള ദിനരാത്രങ്ങളിലേക്കുണർന്ന് എറണാകുളം സുഭാഷ് പാർക്കും രാജേന്ദ്ര മൈതാനവും.ഇന്നു രാവിലെ 11നു സെഷനുകൾ ആരംഭിക്കും.പൊതുജനങ്ങൾക്കു പ്രവേശനം സൗജന്യമാണ്. പ്രധാന വേദികളായ അഞ്ചെണ്ണം ഉൾപ്പെടെ 7 വേദികളാണു രാജേന്ദ്ര മൈതാനത്തും സുഭാഷ് പാർക്കിലുമായുള്ളത്. സംഘകാല സാഹിത്യത്തിൽ കവിതകളെ ഭൂമിശാസ്ത്രപരമായി തരംതിരിച്ച് അവതരിപ്പിച്ച സമ്പ്രദായമായ ‘തിണ’കളിൽ നിന്നാണ് 5 പ്രധാന വേദികളുടെയും പേരുകൾ കടംകൊണ്ടിരിക്കുന്നത്.
കുറിഞ്ചി, മുല്ലൈ, മരുതം, നെയ്തൽ, പാലൈ എന്നിവയാണു പ്രധാന വേദികളുടെ പേരുകൾ. കുറിഞ്ചി മലകളെയും മലയോര പ്രദേശത്തെയും സസ്യജാലങ്ങളെയാണു പ്രതിനിധീകരിക്കുന്നത്.
മുല്ലൈയിൽ വനങ്ങളും മേച്ചിൽപ്പുറങ്ങളും മരുതത്തിൽ കൃഷിയിടങ്ങളും സമതലങ്ങളും നെയ്തലിൽ തീരപ്രദേശങ്ങളും പാലൈയിൽ വരണ്ട
തരിശുഭൂമിയുമാണു വരുന്നത്.
ഹോർത്തൂസ് എന്ന പേരിനു പിന്നിലുള്ള, പതിനേഴാം നൂറ്റാണ്ടിൽ രചിക്കപ്പെട്ട ഹോർത്തൂസ് മലബാറിക്കസ് എന്ന ഗ്രന്ഥത്തിലും ഈ തിണകളുടെ അടിസ്ഥാനത്തിൽ സസ്യജാലത്തെ വേർതിരിച്ചാണ് അവതരിപ്പിച്ചിട്ടുള്ളത്.
വേദികൾക്കു തിണകളുടെ പേരു നൽകിയതിലൂടെ ചരിത്രത്തിനും പൈതൃകത്തിനും കൂടി ഹോർത്തൂസ് ആദരമർപ്പിക്കുന്നു. രാജേന്ദ്ര മൈതാനത്തിലാണ് ആദ്യ വേദിയായ കുറിഞ്ചി. മറ്റുള്ളവയെല്ലാം സുഭാഷ് പാർക്കിലും.
കബനി, നിലപാടു തറ എന്നിവയാണു തിണകൾക്കു പുറമേയുള്ള രണ്ടു വേദികൾ. ഇവയും സുഭാഷ് പാർക്കിലാണ്.
ഉദ്ഘാടന ദിനമായ ഇന്നു മുതൽ ഏഴു വേദികളിലേക്കുമുള്ള പ്രവേശനം സൗജന്യമാണ്. ആദ്യ ദിനമായ ഇന്നു 47 സെഷനുകൾ വിവിധ വേദികളിലായി നടക്കും. മലയാള മനോരമയുടെ 137 വർഷത്തെ ചരിത്രം അടയാളപ്പെടുത്തുന്ന ‘1888’ മനോരമ പവിലിയൻ, ഹോർത്തൂസ് തിയറ്റർ, ചിൽഡ്രൻസ് പവിലിയൻ, പുസ്തകശാല എന്നിവയും സുഭാഷ് പാർക്കിൽ തന്നെയാണ്.
ഇന്ന് മമ്മൂട്ടിക്കാതൽ, മമ്മൂട്ടിപ്പാട്ട്
കൊച്ചി ∙ മമ്മൂട്ടി മഹാനടനായതിനു പിന്നണിയൊരുക്കിയ ആ കൊച്ചിക്കാലത്തെ മനോരമ ഹോർത്തൂസിൽ ഇന്ന് ഉദ്ഘാടനവേദിയിൽ അവതരിപ്പിക്കും.
കൊച്ചിക്കായലോരത്ത് ഒരു ‘ മമ്മൂട്ടിക്കാതൽ ’എന്ന ജീവിതാവിഷ്കാരം കഥയും പാട്ടുമായി പുനരവതരിപ്പിക്കുന്നതിനു ഹോർത്തൂസ് വേദി സാക്ഷിയാകും. വൈകിട്ട് ആറിനു രാജേന്ദ്രമൈതാനത്തു ഹോർത്തൂസിനു മമ്മൂട്ടി തിരിതെളിച്ചതിനു ശേഷമാണു വേദിയിൽ കൊച്ചി പഴയ കൊച്ചിയായി പുനർജനിക്കുക.ചെമ്പിൽ നിന്നു കൊച്ചിയിലേക്കു വണ്ടി കയറി തേവര കോളജും മഹാരാജാസും ലോ കോളജും ചുറ്റിയ മുഹമ്മദ് കുട്ടിയുടെ നാടകക്കാലവും വക്കീൽകുപ്പായമിട്ടു മഞ്ചേരിക്കു പോയ കോടതിക്കാലവും കടന്നു മമ്മൂട്ടി വലിയ നടനായ യാത്രയുടെ വഴിത്താരകൾ….കാഴ്ചകൾക്കു ജീവൻ പകരാൻ മമ്മൂട്ടിപ്പാട്ടുകളും ഒപ്പം ചേരും.
എൻ.വി.അജിത്താണു ഷോ ഡയറക്ടർ.നടൻ് പിഷാരടിയാണു മമ്മൂട്ടിക്കാതലിന്റെ അവതാരകൻ.
റേഡിയോ മാംഗോ സ്റ്റുഡിയോ സുഭാഷ് പാർക്കിൽ
കൊച്ചി ∙ ഹോർത്തൂസ് വിശേഷം നാട്ടിലെങ്ങും പാട്ടാക്കാൻ കൊച്ചി സുഭാഷ് പാർക്കിൽ പ്രത്യേക സ്റ്റുഡിയോയുമായി റേഡിയോ മാംഗോ. “ഹോർത്തൂസ് ജംക്ഷൻ” എന്ന പരിപാടിയിലൂടെ ഇന്നു മുതൽ 4 ദിവസം വൈകിട്ട് 4 മുതൽ സുഭാഷ് പാർക്കിലെ വിശേഷങ്ങൾ തത്സമയം ശ്രോതാക്കളിലേക്കെത്തും.ഹോർത്തൂസിനെത്തുന്ന അതിഥികൾ, ചലച്ചിത്ര താരങ്ങൾ, കലാകാരൻമാർ എന്നിവർ ഹോർത്തൂസ് ജംക്ഷനിൽ അതിഥികളായെത്തും.
ശ്രോതാക്കൾക്കും, ഹോർത്തൂസ് കാണാനെത്തുന്നവരിൽ നിന്നു തിരഞ്ഞെടുക്കപ്പെടുന്നവർക്കും റേഡിയോ മാംഗോ സ്റ്റുഡിയോ നിന്ന് ഈ പരിപാടിയിൽ പങ്കാളികളാവാം.
പുസ്തകശാലയിൽ തിരക്ക്
കൊച്ചി∙ തുറന്നുവച്ച ഭീമൻ പുസ്തകത്താളുകൾക്കിടയിലെ വാതിൽ കടന്നാൽ അറിവിന്റെയും സാഹിത്യത്തിന്റെയും വിരുന്നൊരുക്കിയ ‘ഹോർത്തൂസ് പുസ്തകശാല’യിൽ പ്രവേശിക്കാം. മനോരമ ഹോർത്തൂസിനു മുന്നോടിയായി സുഭാഷ് പാർക്കിൽ ഒരുക്കിയ പുസ്തകശാലയിലേക്ക് ആദ്യദിനം ഒഴുകിയെത്തിയത് ഒട്ടേറെപ്പേർ.
രാവിലെ തന്നെ സന്ദർശകർ എത്തിത്തുടങ്ങിയെങ്കിലും വൈകിട്ട് കുട്ടികളും കുടുംബങ്ങളുമെത്തിയതോടെ പുസ്തകശാല സജീവമായി. കുട്ടികൾക്കായി വിപുലമായ പുസ്തകശേഖരമാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. ഇംഗ്ലിഷ്, മലയാളം ഭാഷകളിലായി ഫിക്ഷൻ, നോൺ ഫിക്ഷൻ വിഭാഗത്തിൽ ആയിരക്കണക്കിനു പുസ്തകങ്ങൾ ലഭ്യമാണ്. ‘ഹോർത്തൂസ് പുസ്തകശാല’യിൽ നിന്ന് 10% മുതൽ 70% വരെ വിലക്കുറവിൽ പുസ്തകങ്ങൾ വാങ്ങാം.
30 വരെ ദിവസവും രാവിലെ 10 മുതൽ രാത്രി 8 വരെയാണു പുസ്തകശാലയുടെ പ്രവർത്തനം.
പാർക്കിങ്
ഹോർത്തൂസിലെത്തുന്നവർക്കു പ്രധാനമായും മറൈൻഡ്രൈവ് ഗ്രൗണ്ടിലും എറണാകുളത്തപ്പൻ ഗ്രൗണ്ടിലുമാണു പാർക്കിങ് ക്രമീകരിച്ചിട്ടുള്ളത്. രണ്ടിടത്തും 400 വാഹനങ്ങൾ വീതം പാർക്ക് ചെയ്യാനുള്ള സൗകര്യമുണ്ട്.
എറണാകുളത്തപ്പൻ ഗ്രൗണ്ടിൽ പാർക്ക് ചെയ്യുന്നവർക്കു വേദികളിലേക്കു നടന്നെത്താം. വേദികളിൽ നിന്നു രണ്ടു കിലോമീറ്ററോളം അകലെയുള്ള മറൈൻഡ്രൈവ് ഗ്രൗണ്ടിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നവർക്കായി സൗജന്യ യാത്രാ സംവിധാനം ഒരുക്കിയിട്ടുണ്ട്.
15 ഓട്ടോറിക്ഷകൾ ഇതിനായി ഷട്ടിൽ സർവീസ് നടത്തും. സുഭാഷ് പാർക്കിനു മുന്നിലുള്ള പാർക്കിങ് സ്പേസിൽ ഇരുചക്രവാഹന പാർക്കിങ് മാത്രമേ ഹോർത്തൂസ് ദിനങ്ങളിൽ അനുവദിക്കുകയുള്ളൂ.
ഇരുചക്രവാഹനങ്ങളിൽ എത്തുന്നവർക്കു പാർക്കിനു മുന്നിൽ സൗകര്യപ്രദമായി പാർക്ക് ചെയ്തു വേദികളിലേക്ക് എത്താം. സുഗമമായ പാർക്കിങ്ങിനും ഗതാഗതനിയന്ത്രണത്തിനുമായി ട്രാഫിക് വാർഡൻമാരെയും പാർക്ക് അവന്യു റോഡിൽ നിയോഗിച്ചിട്ടുണ്ട്.
ഇന്ന് കാണാം കേൾക്കാം; ഹോർത്തൂസ് വേദികൾ– എറണാകുളം രാജേന്ദ്രമൈതാനം, സുഭാഷ് പാർക്ക് വേദി ഒന്ന്
∙ ഗാസ ആൻഡ് ദി ആർകിടെക്ചർ ഓഫ് ഇൻജസ്റ്റിസ്: ഡിപ്ലോമസി, മെമ്മറി, ആൻഡ് ദ് ഫൈറ്റ് ഫോർ ഡിഗ്നിറ്റി – പലസ്തീൻ സ്ഥാനപതി അബ്ദുല്ല മുഹമ്മദ് അബു ഷാവേഷ്, ശശി കുമാർ– 11.35
∙റെസൊണൻസ് ആൻഡ് റിന്യൂവൽ: ദ് കൊച്ചി ബിനാലെ സ്റ്റോറി– ബോസ് കൃഷ്ണമാചാരി, മറിയം റാം, നിഖിൽ ചോപ്ര, സദാനന്ദ് മേനോൻ– 12.20
∙ ദ് പവർ ഓഫ് സ്റ്റോറി ടെല്ലിങ്– പ്രകാശ് വർമ, സാബിൻ ഇഖ്ബാൽ– 2.00
∙ ഓൺ ദാറ്റ് നോട്ട്: മെമ്മറീസ് ഓഫ് എ ലൈഫ് ഇൻ മ്യൂസിക്– സഞ്ജയ് സുബ്രഹ്മണ്യൻ, കൃപ ഗെ– 3.00
∙ ക്ലൈമാക്സില്ലാതെ ജീവിതം– പ്രഫ.ടി.ജെ.ജോസഫ്, അംബികാസുതൻ മങ്ങാട്, അശ്വതി ശ്രീകാന്ത്, താഹ മാടായി– പുസ്തക പ്രകാശനം– 4.00
∙ ഹോർത്തൂസ് ഉദ്ഘാടനച്ചടങ്ങ്.
ഉദ്ഘാടനം : മമ്മൂട്ടി – 6.00
വേദി രണ്ട്
∙നാടകം നാട്ടിലുണ്ട്– പ്രേംകുമാർ, മണികണ്ഠൻ പട്ടാമ്പി, ജെ.ഷൈലജ– 11.00
∙കടലിനു ജാതിയില്ല, കായൽസമ്മേളനത്തിന്റെ ഒരു നൂറ്റാണ്ട്– എൻ.എസ്.മാധവൻ, ചെറായി രാംദാസ്, ഡോ.സുനിൽ പി.ഇളയിടം, ഡോ.വിനിൽ പോൾ, കെ.ആർ.സജിത– 12.00
∙ ഞങ്ങൾ അസ്വസ്ഥരാണ്, ജെൻസികളെ തീ പിടിപ്പിക്കുന്നതെന്ത്, തീ പിടിപ്പിക്കുന്നതാര്? – പി.എസ്.സഞ്ജീവ്, ആൻ സെബാസ്റ്റ്യൻ, ബി. അരുന്ധതി, സീന ആന്റണി– 1.00
∙അമ്മയില്ലാത്ത പുത്തൻ സിനിമാക്കാലം– മല്ലിക സുകുമാരൻ, നീരജ രാജേന്ദ്രൻ, മാല പാർവതി, റിയ ജോയ്– 2.00
∙ പച്ചമലയാളത്തിന്റെ പാട്ടുകൂട്ടം– മാർട്ടിൻ ഊരാളി, ജെയിംസ് തകര, പ്രസീദ ചാലക്കുടി, ടി.കെ.സനീഷ്– 3.00
∙ മുൻപേ പറക്കുന്ന പക്ഷി– സി.രാധാകൃഷ്ണൻ, വി.ദിലീപ്– 4.00
∙ ലെജൻഡ്സ് നേഷൻ ആൻഡ് മേക്കിങ് ഓഫ് ഹിറോസ്: റീഡിങ് ദ് ചോള ടൈഗേഴ്സ്– അമീഷ് ത്രിപാഠി, ഡോ.ലത നായർ– 5.00
∙ കൊച്ചി: ആഗോള നഗരം– മേയർ എം.അനിൽകുമാർ, ഹൈബി ഈഡൻ എംപി, ജിജി പോൾ– 7.30
വേദി മൂന്ന്
∙കഥയുടെ പത്മരാഗം– ടി.പത്മനാഭൻ, ശ്രീകല മുല്ലശ്ശേരി, കെ.രേഖ– പുസ്തക പ്രകാശനം– 11.00
∙ വിസ്പേഴ്സ് നോ മോർ : കോൺവർസേഷൻസ് ഓൺ സെക്സ്, കൾചർ ആൻഡ് ചേയ്ഞ്ച്– ലത, ഡോ.പി.എം.ആരതി– പുസ്തക പ്രകാശനം– 12.00
∙ കടൽ, കഥ, കാഴ്ച– കെ.
ജോർജ് ജോസഫ്, കെ.എ.സെബാസ്റ്റ്യൻ, ഫ്രാൻസിസ് നൊറോണ, ടി.ബി.ലാൽ– 1.00 ∙ ഒരു മുതല നായാട്ട്: നോവൽ വരച്ചിട്ട കൊച്ചി ഭൂപടം– എൻ.എസ്.മാധവൻ, കെ.സി.നാരായണൻ, ബോണി തോമസ്– 2.00 ∙ ദേർ ഈസ് എ ഗോസ്റ്റ് ഇൻ മൈ റൂം: ലിവിങ് വിത്ത് ദ് സൂപ്പർ നാച്വറലൽ – സഞ്ജയ് കെ.
റോയ്, ആമി സിങ്– 4.00
∙ ഹൃദയ സരസിൻ തീരത്ത്– ശ്രീകുമാരൻ തമ്പി, ഇ.ജയകൃഷ്ണൻ, ശ്രീജിത്ത് കെ.വാരിയർ– 5.00
∙ ഹൃദയത്തിനും ഹാഷ് ടാഗിനും ഇടയിൽ : കോൺവർസേഷൻസ് ഓൺ ലൗ, കൺഫ്യൂഷൻ ആൻഡ് കണക്ഷൻ – ജോസഫ് അന്നംകുട്ടി ജോസ്, ആർ.ജെ.കവിത– 7.30
വേദി നാല്
∙ റെയിൽ പയണങ്ങളിൽ – ടി.ഡി.രാമകൃഷ്ണൻ, വി.ഷിനിലാൽ, പുസ്തക പ്രകാശനം– 11.00
∙കൊച്ചി കുസീഞ്ഞ: കൊച്ചി രുചികളുടെ എരിവും മധുരവും – ബോണി തോമസ്, സെറിന അബ്രോ വാച്ച, ടാനിയ ഏബ്രഹാം, റോസമ്മ ഔസോ പയ്യപ്പിള്ളി, ആന്റണി ജോൺ– 12.00
∙ കവിത സത്യാനന്തരം– റഫീഖ് അഹമ്മദ്, പി.പി.രാമചന്ദ്രൻ, പി.എൻ.ഗോപീകൃഷ്ണൻ, ഡോ.കെ.എം.വേണുഗോപാൽ– 1.00
∙ തേയ്ച്ചും മായ്ച്ചും : ന്യൂ ഏജ് റിലേഷൻഷിപ്സ്– ഡോ.ഹെന്ന അയൂബ്, ദിനു വെയിൽ, നിഹാരിക ബീജ പ്രദോഷ്, ഡോ.സന്ദേശ്– 2.00
∙ തുപ്പാൻ പേടിച്ച് ഞാൻ ഇറക്കിയതു വിഷം– കൽപറ്റ നാരായണൻ, വി.എസ്.അജിത്ത്– 3.00
∙ കഴിഞ്ഞോ ഭൂതകാലക്കുളിർ? – കെ.ജി.ശങ്കരപിള്ള, ഡോ.കെ.എം.വേണുഗോപാൽ –4.00
∙ നീലി 2.0 : ദ് ജേർണി ഫ്രം മിത്ത് ടു മാസ്റ്റർ പീസ്– ഡൊമിനിക് അരുൺ, ശാന്തി ബാലചന്ദ്രൻ, വർഗീസ് ആന്റണി– 5.00
∙ പുതിയ നോവൽ ജനപ്രിയതയോ മൂല്യമോ? – പി.എഫ്.മാത്യൂസ്, ബിനീഷ് പുതുപ്പണം, അഗത കുര്യൻ– 7.30
വേദി അഞ്ച്
∙ കടുവ കാടിറങ്ങുമ്പോൾ: പ്രമോദ് കൃഷ്ണൻ, വിനോയ് തോമസ്, ടി.സി.ജോസഫ്, ഷിന്റോ ജോസഫ്– 11.00
∙ ഇല്ല്യൂമിനാറ്റിക്കാലത്തെ ബാലസാഹിത്യം : ഡോ.കെ.ശ്രീകുമാർ, ജെ.പ്രമീള ദേവി, ശ്രീജിത്ത് പെരുന്തച്ചൻ, സിബി ജോൺ തൂവൽ, അനീഷ് കുര്യൻ– 12.00
∙ കേരളത്തിന്റെ ബ്രാഹ്മണേതര ചരിത്രം : ഭാവനയും യാഥാർഥ്യവും – ഡോ.സുനിൽ പി.ഇളയിടം, ഡോ.കെ.എസ്.മാധവൻ, മനോജ് കൂരൂർ, ഡോ.വിനിൽ പോൾ– 1.00
∙ ദ് സ്റ്റോറി ഓഫ് ദ് വേൾഡ്സ് യങ്സ്റ്റ് ജനറേഷൻ: റിയ ചോപ്ര, അനുരാഗ് മിനുസ്വർമ, ചിരാത് താക്കർ–2.00
∙ഭ്രമാന്തരം: നോവലിലെ പുതിയ ഭ്രമണപഥങ്ങൾ– കെ.വി.മണികണ്ഠൻ, എസ്.പി.ശരത്, മജീദ് സയീദ്, റിഹാൻ റഷീദ്– 3.00
∙ വിലയ്ക്കു വാങ്ങുന്നോ രോഗം? മലയാളിയുടെ അടുക്കളയിൽ വേവുന്നത്– ഡോ.ബി.പത്മകുമാർ, ഡോ.ശ്രീജിത്ത് എൻ.കുമാർ, ധന്യ കിരൺ– 4.00
∙ കാഴ്ചകൊണ്ടു കഥ പറയുന്നവർ– എസ്.ഹരീഷ്, ജി.ആർ.ഇന്ദുഗോപൻ, ഹരികൃഷ്ണൻ, ലാസർ ഷൈൻ– 5.00
∙ ഫാമിലി റോഡ് ട്രിപ്– രതീഷ് പുത്തേട്ട്, ജലജ പുത്തേട്ട്, ദേവിക പുത്തേട്ട്, രമ്യ എസ്.ആനന്ദ്– 7.30
നിലപാടുതറയിൽ ഇന്ന്
∙അതിരുകൾ ഭേദിച്ച് കൊച്ചി– ഉമ തോമസ് എംഎൽഎ, ടി.ജെ.വിനോദ് എംഎൽഎ, കെ.ജി.മാക്സി എംഎൽഎ, ഡോ.നിർമല പത്മനാഭൻ– 11.00
∙ പരസ്യത്തിലെ രഹസ്യങ്ങൾ– വി.എ.ശ്രീകുമാർ, വിനോദിനി സുകുമാർ– 12.00
∙ ലിവിങ് വിൽ: ജീവിതം ക്ലൈമാക്സ് എഴുതുമ്പോൾ– ഡോ.ബി.പദ്മകുമാർ, ഡോ.ജിന്റോ ജോയ്, പി.മോഹൻദാസ്, ടി.ആർ.സുഭാഷ്– 1.00
∙ ഇന്നിന്റെ നോവൽ എഴുതുന്നതാർക്കു വേണ്ടി? – ജേക്കബ് ഏബ്രഹാം, ഷംസുദീൻ മുബാറക്, മനോജ് തെക്കേടത്ത്, കെ.പി.അജിത്കുമാർ– 2.00
∙ ഫെമിനിച്ചി ഫാത്തിമ കഥ പറയുന്നു–നടി ഷംല ഹംസ, ലക്ഷ്മി പാർവതി– 3.00
∙ നിലയുറപ്പിച്ച് ജീവിതം, രാഷ്ട്രീയം, നിലപാട്– ബിനോയ് വിശ്വം, സാക്കിർ ഹുസൈൻ– 4.00
∙തത്വവും പ്രയോഗവും – എം.വി.ഗോവിന്ദൻ, ജോമി തോമസ്– 5.00
∙ നിരുപമം നിരീശ്വരം– സി.രവിചന്ദ്രൻ, രാജു മാത്യു– 7.30
ഫൈൻ ആർട്സ് ഹാൾ : പാരിസ് ലക്ഷ്മിയുടെ നേതൃത്വത്തിൽ ക്യുറേറ്റ് ചെയ്യുന്ന ഫ്രഞ്ച് നൃത്തവിരുന്ന്.ഫ്രാൻസിൽ നിന്നുള്ള ഷ്വാൻലീ ഡാൻസ് കമ്പനിയുടെ നൃത്തം–7.00
രാജേന്ദ്ര മൈതാനം: ഹോർത്തൂസ് തിയറ്റർ : ഷമീക് ചക്രബർത്തിയുടെ സ്റ്റാൻഡപ് കോമഡി–6.00 (ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് മാത്രം )
ലോട്ടസ് ക്ലബ്ബ് : ഷെഫ് സ്റ്റുഡിയോ –രാവിലെ 11 മുതൽ (ബുക്ക് ചെയ്തവർക്ക് മാത്രം )
രാജേന്ദ്രമൈതാനം: നടൻ റോഷൻ മാത്യുവിന്റെ തിയറ്റർ വർക്ഷോപ് രാവിലെ 11.00( ബുക്ക് ചെയ്തവർക്കു മാത്രം)
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

