കൊച്ചി∙ ജില്ലാ പഞ്ചഗുസ്തി മത്സരത്തിൽ സ്വർണം നേടി അച്ഛനും മകളും. നാഷനൽ ഹൈവേ വിഭാഗം അക്വിസിഷൻ തഹസിൽദാറായ എ.അശോക് കുമാറും (85 കിലോഗ്രാം വിഭാഗം) ന്യുവാൽസിലെ നാലാം വർഷ എൽഎൽബി വിദ്യാർഥിയായ മകൾ ഭാവനയുമാണു (65 കിലോഗ്രാം) മൂന്നു സ്വർണവും ഒരു വെള്ളിയും ഒരു വീട്ടിലെത്തിച്ചത്.ഗ്രാൻഡ് മാസ്റ്റേഴ്സ് വിഭാഗത്തിൽ ഇടതു കയ്യും വലതു കയ്യും ഉപയോഗിച്ചുള്ള മത്സരങ്ങളിൽ അശോക് കുമാർ സ്വർണം നേടി.
യൂത്ത് വിഭാഗത്തിൽ വലതു കൈ കൊണ്ടു സ്വർണവും ഇടതു കൈ കൊണ്ടു വെള്ളിയും ഭാവന പിടിച്ചെടുത്തു.
കഴിഞ്ഞ വർഷവും ജില്ലാ തലത്തിൽ അശോക് കുമാർ ഒരു സ്വർണം നേടിയിരുന്നു. എന്നാൽ ഭാവനയ്ക്ക് അന്ന് രണ്ടു വെങ്കല മെഡലുകൾ നേടാനേ കഴിഞ്ഞിരുന്നുള്ളൂ.ജില്ലാ പഞ്ചഗുസ്തി അസോസിയേഷൻ ഇടപ്പള്ളി ലൈഫ് ഹെൽത്ത് ക്ലബ്ബിന്റെ സഹകരണത്തോടെ നടത്തിയ ജില്ലാ പഞ്ചഗുസ്തി മത്സരം മേയർ എം.അനിൽകുമാർ ഉദ്ഘാടനം ചെയ്തു.
അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ജോർജ് ഇടപ്പരത്തി അധ്യക്ഷത വഹിച്ചു. മാമംഗലം എസ്എൻഡിപി ഹാളിൽ നടന്ന മത്സരത്തിൽ 160 വിഭാഗങ്ങളിലായി എണ്ണൂറിലേറെ പുരുഷ-വനിത കായികതാരങ്ങൾ പങ്കെടുത്തു.
ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ഡോ.
ജെ.ജേക്കബ്, പഞ്ചഗുസ്തി അസോസിയേഷൻ സംസ്ഥാന സെക്രട്ടറി ജോജി എളൂർ, കൗൺസിലർ ശാന്ത വിജയൻ, സ്പോർട്സ് കൗൺസിൽ നിരീക്ഷക മേരി ജോർജ് തോട്ടം, എൽ.ബി.മുകുന്ദകുമാർ, സാബു വർഗീസ്, കെ.എഫ്.നോബി, എം.എം.സലിം, പി.എസ്.സുമൻ, സോണി കെ.പോൾ, തോമസ് എളൂർ, രഞ്ജിത് രത്നാകരൻ, കെ.എം.ബിജു, വി.ടി.സമീർ തുടങ്ങിയവർ പ്രസംഗിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

