കോതമംഗലം∙ നേര്യമംഗലം ടൗണിൽ വ്യാപാരികൾക്കും യാത്രക്കാർക്കും ഭീഷണിയായി ഇന്നലെ പകലും റോഡിലൂടെ മലവെള്ളപ്പാച്ചിൽ. കഴിഞ്ഞ ദിവസങ്ങളിൽ രാത്രി കടകൾ വെള്ളപ്പൊക്ക ഭീഷണിയിലായിരുന്നു.
മഴ കനക്കുമ്പോൾ ചെളിവെള്ളം കുത്തിയൊഴുകിയെത്തി ടൗണിന്റെ താഴ്ഭാഗത്തുള്ള കടകളിൽ കയറുകയാണ്. ദേശീയപാത വികസനത്തിന്റെ ഭാഗമായി നിർമിച്ച ഓടയിലൂടെ വെള്ളം പോകാത്തതാണു പ്രശ്നം. ഓടയിലൂടെ ഒഴുകുന്ന വെള്ളം ചിലയിടങ്ങളിൽ ചോർന്നു റോഡിലെത്തുന്നുണ്ട്.
വില്ലാഞ്ചിറ ഭാഗത്തു നിന്നാണു മലവെള്ളപ്പാച്ചിൽ.
റോഡ് നിർമാണത്തിനു കൂട്ടിയിരിക്കുന്ന മണ്ണും കുത്തിയൊഴുകിയാണു ടൗണിൽ ചെളിവെള്ളമെത്തുന്നത്. വില്ലാഞ്ചിറ ഭാഗത്തു നിന്നുള്ള വെള്ളം കൂടുതലും ജില്ലാ കൃഷിത്തോട്ടത്തിലൂടെയാണ് എത്തുന്നത്. ദിവസങ്ങളായുള്ള മലവെള്ളപ്പാച്ചിൽ കൃഷിത്തോട്ടത്തിൽ വ്യാപക നാശമുണ്ടാക്കിയിട്ടുണ്ട്. ഓട
നിർമാണത്തിലെ അപാകത പരിഹരിക്കാമെന്ന് അധികൃതർ പറയുന്നതല്ലാതെ പരിഹാരമുണ്ടാകുന്നില്ല. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]