മൂവാറ്റുപുഴ∙ കൊച്ചി – ധനുഷ്കോടി റോഡിന്റെ നവീകരണ പ്രവർത്തനങ്ങൾ പുനരാരംഭിച്ചു. പുറമ്പോക്ക് ഭൂമി കൂടി ഏറ്റെടുത്താണ് നിർമാണം പുരോഗമിക്കുന്നത്.
പെരുവംമൂഴി പാലത്തിന്റെ ഭാഗത്ത് ഇരുവശങ്ങളിലും വീതി കൂട്ടിയാണ് റോഡ് നിർമാണം. ഇവിടെ അനധികൃതമായി കയ്യേറി താൽക്കാലിക ഷെഡുകൾ നിർമിച്ച് വഴിയോര കച്ചവടം നടത്തിയിരുന്നവരെ ഒഴിപ്പിക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്.
റോഡിന്റെ ഇരുവശവുമുള്ള പുറമ്പോക്ക് ഭൂമി പൂർണമായി ഏറ്റെടുത്ത് റോഡിനു വീതി കൂട്ടാനുള്ള നടപടികളാണ് എൻഎച്ച്എഐ ആരംഭിച്ചിരിക്കുന്നത്. കാലാവസ്ഥ അനുകൂലമായാൽ ഡിസംബർ ആദ്യവാരത്തോടെ ടാറിങ് ഉൾപ്പെടെ പൂർത്തിയാക്കാൻ കഴിയുമെന്നാണ് കരാർ കമ്പനി വ്യക്തമാക്കിയത്.
കൊച്ചി– ധനുഷ്കോടി റോഡിൽ കോലഞ്ചേരി വരെ റോഡ് നിർമാണം 70 ശതമാനത്തോളം പൂർത്തിയായെങ്കിലും തുടർന്നുള്ള ഭാഗത്ത് റോഡ് നിർമാണം 50% പോലും പൂർത്തീകരിക്കാൻ കഴിഞ്ഞിരുന്നില്ല.
റോഡിന്റെ ചില ഭാഗങ്ങളിൽ കാന നിർമാണം നിലച്ച നിലയിലായിരുന്നു. റോഡിന്റെ ചില ഭാഗങ്ങളിൽ ഒരു വശം മാത്രം ടാറിങ് നടത്തിയ നിലയിലുമായിരുന്നു.
നിലവിൽ പല സ്ഥലത്തും റോഡിലെ കയ്യേറ്റങ്ങൾ ഒഴിപ്പിക്കാതെ വളഞ്ഞുപുളഞ്ഞു അശാസ്ത്രീയമായാണ് കാന നിർമാണം നടന്നിരിക്കുന്നത്.
തുടക്കവും ഒടുക്കവും കൃത്യമായി രേഖപ്പെടുത്താതെ അവിടെയും ഇവിടെയും എല്ലാം കാന നിർമിച്ച നിലയിലാണ്. ഇതു സംബന്ധിച്ചുള്ള തർക്കവും ആശയക്കുഴപ്പവും തുടരുന്നതിനിടെയാണ് കരാർ കമ്പനി തൊഴിലാളികളെ പിൻവലിച്ചത്.
യന്ത്രങ്ങളും ഇവിടെ നിന്നു മാറ്റിയിരുന്നു. ഡീൻ കുര്യാക്കോസ് എംപി ഉൾപ്പെടെയുള്ളവരുടെ ഇടപെടലിനെ തുടർന്നാണ് വീണ്ടും നിർമാണ പ്രവർത്തനങ്ങൾ പുനരാരംഭിച്ചത്.
കാന നിർമാണം ആണ് ഇപ്പോൾ നടക്കുന്നത്. കാന നിർമാണം പൂർത്തിയായാൽ ടാറിങ്ങും പുനരാരംഭിക്കും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]