എളങ്കുന്നപ്പുഴ∙ അഴിമുഖത്ത് ഫോർട്ട്വൈപ്പിനിൽ കുളിക്കാനിറങ്ങിയ 5 വിദ്യാർഥികളിൽ 3 പേർ ഒഴുക്കിൽപ്പെട്ട് ഒരാൾ മരിച്ചു. രണ്ടു പേരെ നാട്ടുകാരനായ യുവാവ് രക്ഷപ്പെടുത്തി.
മഹാരാജാസ് കോളജ് എംഎസ്സി ജിയോളജി ആദ്യവർഷ വിദ്യാർഥി പാലക്കാട് പുതുപ്പള്ളിത്തെരുവ് ന്യൂ അബ്ബാസ് മൻസിൽ ഷെയ്ഖ് അബ്ദുല്ലയുടെ മകൾ ഫൈഹ ഷെയ്ക്ക് (21) ആണ് മരിച്ചത്. കൂടെ ഇറങ്ങിയ മുഹമ്മദ് ഇർഫാൻ സലിം, സിൻസിന എന്നിവരെ കരയിൽ ഫുട്ബോൾ കളിക്കുകയായിരുന്ന റോയിസ്റ്റൻ കടലിൽ ചാടി രക്ഷപ്പെടുത്തി. വൈകിട്ട് 6ന് ആയിരുന്നു അപകടം.
ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച സിൻസിന അപകടനില തരണം ചെയ്തതായി ഡോക്ടർമാർ പറഞ്ഞു. സഹപാഠികളായ 6 പെൺകുട്ടികളും 4 ആൺകുട്ടികളും അടങ്ങിയ 10 അംഗ വിദ്യാർഥി സംഘം ചീനവലകൾ അതിരിടുന്ന നടപ്പാതയിലൂടെ നടന്നു പുലിമുട്ടുള്ള ഭാഗത്ത് എത്തിയപ്പോൾ 5 പേർ ആഴം കുറഞ്ഞ ഭാഗത്ത് കുളിക്കാനിറങ്ങുകയായിരുന്നു. ഒഴുക്കിൽപെട്ട
3 പേരും പരസ്പരം കൈകോർത്തു കിടക്കുന്നതിനിടയിൽ തിരയടിച്ചതോടെ ഫൈഹ പിടിവിട്ടു പോകുകയായിരുന്നു. പൊലീസും അഗ്നിരക്ഷാസേനയും നാട്ടുകാരും നടത്തിയ തിരച്ചിലിൽ എൽഎൻജി ഭാഗത്ത് ഫൈഹയെ കണ്ടെത്തി ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം ജനറൽ ആശുപത്രിയിൽ. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]