കോതമംഗലം∙ പെരിയാർ കലങ്ങിയൊഴുകിയതോടെ തട്ടേക്കാട് പമ്പിങ് നിലച്ച് കീരംപാറ പഞ്ചായത്തിൽ ശുദ്ധജല വിതരണം മുടങ്ങി. മഴ കനത്തത്തും ഇടുക്കിയിലെ കല്ലാർകുട്ടി, ലോവർപെരിയാർ അണക്കെട്ടുകളുടെ ഷട്ടർ തുറന്നതുമാണു പെരിയാർ കലങ്ങാൻ ഇടയാക്കിയത്.
മഴ മുന്നറിയിപ്പുള്ളതിനാൽ പെരിയാറിൽ ജലനിരപ്പ് താഴ്ത്താൻ ഭൂതത്താൻകെട്ട് ബറാജിന്റെ 7 ഷട്ടറുകൾ ഭാഗികമായി ഉയർത്തിയപ്പോൾ വൃഷ്ടിപ്രദേശത്തു നിന്നു വെള്ളം ഇറങ്ങിയതും കലക്കൽ വർധിപ്പിച്ചു. ഭൂതത്താൻകെട്ടിൽ കൂടുതൽ വെള്ളം ഒഴുക്കിയതിനാൽ പെരിയാറിൽ ജലനിരപ്പ് താഴ്ന്നതും തട്ടേക്കാട് പമ്പിങ്ങിനു തടസ്സമാണ്.
2 ഷട്ടറുകൾ മാത്രം ഭാഗികമായി ഉയർത്തി 30 മീറ്ററിനു മുകളിൽ ജലനിരപ്പ് ക്രമീകരിച്ചിരുന്ന ഭൂതത്താൻകെട്ടിൽ 5 ഷട്ടറുകൾ കൂടി ഉയർത്തിയതോടെ ഇന്നലെ വൈകിട്ടു ജലനിരപ്പ് 28.9 മീറ്ററായി കുറഞ്ഞു.
7 ഷട്ടറുകളും കൂടി 12.3 മീറ്ററാണ് ഉയർത്തിയിട്ടുള്ളത്. ഇടമലയാർ അണക്കെട്ടിൽ ജലനിരപ്പ് കാര്യമായി ഉയർന്നിട്ടില്ല.
ഇന്നലെ വൈകിട്ടു 161.98 മീറ്ററാണു ജലനിരപ്പ്. 169 മീറ്റർ സംഭരണശേഷിയുള്ള അണക്കെട്ടിൽ 166.3 മീറ്ററാണ് ഇപ്പോൾ റൂൾ കർവ്. ഈ അളവിൽ ജലനിരപ്പ് എത്തിയാൽ മാത്രമേ തുറക്കേണ്ടി വരൂ.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]