അധ്യാപക ഒഴിവ്: ഫിഷറീസ് ടെക്നിക്കൽ സ്കൂൾ
കൊച്ചി∙ തേവര ഗവ. റീജനൽ ഫിഷറീസ് ടെക്നിക്കൽ സ്കൂളിൽ ചെണ്ട, ചിത്രകല വിഷയങ്ങളിൽ കലാ അധ്യാപകൻ, കായിക അധ്യാപകൻ (ഫുട്ബോൾ പരിശീലകൻ) ഒഴിവ്.
കൂടിക്കാഴ്ച 29നു രാവിലെ 10.30ന്. 9400097084.
ഒക്കൽ എസ്എൻ എച്ച്എസ്എസ്
പെരുമ്പാവൂർ ∙ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഇംഗ്ലിഷ് അധ്യാപക ഒഴിവ്.കൂടിക്കാഴ്ച 15ന് 10 ന്.
ആശമാരുടെ ഒഴിവ്
മൂവാറ്റുപുഴ∙ നഗരസഭയിലെ 2, 25 വാർഡുകളിൽ ആശമാരുടെ ഒഴിവ്. അതത് വാർഡുകളിൽ സ്ഥിര താമസക്കാരായവരിൽ നിന്നാണ് അപേക്ഷ സ്വീകരിക്കുന്നത്.
പത്താം ക്ലാസ് വിജയമാണ് അടിസ്ഥാന യോഗ്യത. വിവാഹിതരായിരിക്കണം.
കൂടിക്കാഴ്ച 29ന് രാവിലെ 11ന് മൂവാറ്റുപുഴ നഗരസഭയിൽ.
സീറ്റൊഴിവ്
പള്ളുരുത്തി∙ എസ്ഡിപിവൈ ടീച്ചർ ട്രെയിനിങ് കോളജിൽ 2025- 2027 ബാച്ചിലേക്ക് ഏതാനും സീറ്റുകൾ ഒഴിവുണ്ട്. 0484-2231095, 9895654265.
സൗജന്യ വൃക്കരോഗ നിർണയ ക്യാംപ് നാളെ
നെടുമ്പാശേരി∙ അമല ഫെലോഷിപ് നെടുമ്പാശേരി എയർപോർട്ട് സിറ്റി യൂണിറ്റ് വാർഷികത്തിന്റെ ഭാഗമായി അമല മെഡിക്കൽ കോളജിന്റെ സഹകരണത്തോടെ സൗജന്യ വൃക്കരോഗ നിർണയ ക്യാംപ് നാളെ അകപ്പറമ്പ് പുനരധിവാസ കേന്ദ്രം കണിറ്റി ഹാളിൽ നടക്കും.
രാവിലെ 9ന് അൻവർ സാദത്ത് എംഎൽഎ ഉദ്ഘാടനം ചെയ്യും. നഗരസഭ അധ്യക്ഷൻ ഷിയോ പോൾ ചികിത്സാ സഹായങ്ങൾ വിതരണം ചെയ്യും.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.വി.സുനിൽ അംഗത്വ വിതരണോദ്ഘാടനം നടത്തും.
‘അർണിക 200 അറേന’ നാളെ
കൊച്ചി ∙ ഇൻർനാഷനൽ ഫോറം ഫോർ പ്രമോട്ടിങ് ഹോമിയോപ്പതി (ഐഎഫ്പിഎച്ച്) വാർഷികം ‘അർണിക 200 അറേന’ നാളെ രാവിലെ 10.30 ന് കേന്ദ്രമന്ത്രി ജാദവ് പ്രതാപ്റാവു ഗണപത് റാവു ഉദ്ഘാടനം ചെയ്യും. എറണാകുളം താജ് വിവാന്തയിൽ നടക്കുന്ന പരിപാടിയിൽ ഐഎഫ്പിഎച്ച് പ്രസിഡന്റ് ഡോ.
ഇസ്മയിൽ സേഠ് അധ്യക്ഷത വഹിക്കും. ഹോമിയോപ്പതിയുടെ വിവിധ ചികിത്സാ വിഭാഗങ്ങൾ ഉൾക്കൊള്ളിച്ചുള്ള പാനൽ ചർച്ചകളും പ്രഭാഷണങ്ങളും വിദേശ പ്രതിനിധികളുടെ പ്രബന്ധാവതരണവും ഉണ്ടാകുമെന്ന് ഡോ.
ഷാജി കൂടിയാട്ട് , ഡോ. രമാദേവി അമ്പാടി, ഡോ.
സലിം കുമാർ എന്നിവർ പറഞ്ഞു.
കരിയർ ഓറിയന്റേഷൻ
കൊച്ചി∙ കേരള നോളജ് ഇക്കോണമി മിഷന്റെ വിജ്ഞാനകേരളം പദ്ധതിയുടെ ഭാഗമായി ടെക്നോവാലിയുടെ നേതൃത്വത്തിൽ സൈബർ സെക്യൂരിറ്റിയിലും ആർട്ടിഫിഷ്യൽ ഇന്റലിജൻസിലും 5 ദിവസത്തെ സൗജന്യ ഓൺലൈൻ കരിയർ ഓറിയന്റേഷൻ പ്രോഗ്രാം നടത്തുന്നു. 18 – 25 പ്രായമുള്ള പ്ലസ് ടു പാസായവർക്ക് അപേക്ഷിക്കാം.
കേരള നോളജ് ഇക്കോണമി മിഷന്റെയും ടെക്നോവാലി സോഷ്യൽ മീഡിയ പേജുകളിലൂടെയും റജിസ്റ്റർ ചെയ്യാം. അവസാന തീയതി: 30.
ഒക്ടോബറിൽ നടക്കുന്ന പരിപാടിയിൽ പങ്കെടുക്കുന്നവർക്കു സർട്ടിഫിക്കറ്റും തിരഞ്ഞെടുക്കപ്പെടുന്നവർക്ക് തുടർ പഠനത്തിനു സ്കോളർഷിപ് വൗച്ചറുകളും നൽകുമെന്ന് രാജേഷ് കുമാർ, ബീന റൊസാരിയോ എന്നിവർ പറഞ്ഞു.
ഭൂമി തരംമാറ്റൽ ശിൽപശാല ഒക്ടോബർ 9ന്
കാലടി∙ കേരളത്തിലെ ഭൂമി തരംമാറ്റൽ പ്രശ്നങ്ങൾക്കു പരിഹാരവുമായി മനോരമ സമ്പാദ്യം സംഘടിപ്പിക്കുന്ന ശിൽപശാല ഒക്ടോബർ 9 നു രാവിലെ 10 മുതൽ 12 വരെ മറ്റൂർ ജംക്ഷനിലെ കാലടി ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കും. അഭിഭാഷകനും മാസ്റ്റർ മൈൻഡ് ട്രെയിനറുമായ അഡ്വ.
അവനീഷ് കോയിക്കരയാണു ശിൽപശാല നയിക്കുന്നത്. അപേക്ഷ നൽകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, അപേക്ഷ വേഗം തീർപ്പാക്കാനുള്ള വഴികൾ, അദാലത്തിൽ അപേക്ഷ പരിഗണിച്ചില്ലെങ്കിൽ പരിഹാര മാർഗം, ഫീസിൽ കുറവു ലഭിക്കാനുള്ള മാർഗങ്ങൾ, കാരണമില്ലാതെ നിരസിച്ച അപേക്ഷകൾ അനുകൂലമാക്കാനുള്ള നടപടികൾ, തെറ്റായി അടച്ച അധിക ഫീസ് തിരികെക്കിട്ടാനുള്ള പോംവഴി, തരംമാറ്റാത്ത ഭൂമി സർക്കാർ ഏറ്റെടുക്കുമ്പോൾ നഷ്ടപരിഹാരം നൽകേണ്ട
വിധം തുടങ്ങി ഭൂമി തരംമാറ്റൽ സംബന്ധിച്ച പ്രധാന വിഷയങ്ങൾ വിശദീകരിക്കും. ഭൂവുടമകൾ, റിയൽ എസ്റ്റേറ്റ് ഏജന്റുമാർ, എഴുത്തുകാർ, സർവേയർമാർ, ആർക്കിടെക്റ്റുകൾ, ബിൽഡേഴ്സ്, അഭിഭാഷകർ, ഉദ്യോഗസ്ഥർ, സംരംഭകർ എന്നിവർക്കു പങ്കെടുക്കാം. 150 രൂപ അടച്ചു ബുക്ക് ചെയ്യുന്ന ആദ്യ 100 പേർക്കാണു പ്രവേശനം.
ഗേറ്റ് പാസ് വാട്സാപ്പിൽ ലഭിക്കും. ശിൽപശാല ദിവസം ഗേറ്റ് പാസ് ഇല്ലാതെ വരുന്നവർക്ക് 400 രൂപ അടയ്ക്കേണ്ടിവരും.
റജിസ്റ്റർ ചെയ്ത് ശിൽപശാലയിൽ പങ്കെടുക്കുന്നവർക്ക് 350 രൂപ വില വരുന്ന സമ്പാദ്യം മാസിക ഒരു വർഷത്തേക്കും 160 രൂപ വില വരുന്ന 2026 ലെ സമ്പാദ്യം ഡയറിയും സൗജന്യമായി ലഭിക്കും. പങ്കെടുക്കാനാഗ്രഹിക്കുന്നവർ 9947315453 എന്ന വാട്സാപ് നമ്പറിൽ പേര്, സ്ഥലം എന്നിവ അയയ്ക്കണം.
‘സുസ്ഥിതി 2.0’ ദേശീയ കോൺക്ലേവ്
കൊച്ചി ∙ തിരുവനന്തപുരം എൻജിനീയറിങ് കോളജ് പൂർവ വിദ്യാർഥി സംഘടനയുടെ (സിഇടിഎഎ) കൊച്ചി ചാപ്റ്റർ സംഘടിപ്പിക്കുന്ന ‘സുസ്ഥിതി 2.0’ ദേശീയ കോൺക്ലേവ് ഒക്ടോബർ 3, 4 തീയതികളിൽ നടക്കും. പാലാരിവട്ടം റിനൈയിൽ 3ന് രാവിലെ 10ന് നടക്കുന്ന ഉദ്ഘാടനച്ചടങ്ങിൽ ഗൂഗിൾ ക്ലൗഡ് ഇന്ത്യ മാനേജിങ് ഡയറക്ടർ ശശികുമാർ ശ്രീധരൻ മുഖ്യാതിഥിയാകുമെന്ന് സിഇടിഎഎ-കൊച്ചി ചാപ്റ്റർ പ്രസിഡന്റ് സുനിത മേരി ഈപ്പൻ, സെക്രട്ടറി ജയ്കുമാർ സി.
പിള്ള, പി.ആർ.ഷാജി എന്നിവർ പറഞ്ഞു.
ജല വിതരണം മുടങ്ങും
പെരുമ്പാവൂർ ∙ കൂവപ്പടി പഞ്ചായത്തിൽ കയ്യുത്തിയാൽ, മയൂരപുരം ശുദ്ധജല വിതരണ ടാങ്കുകൾ ശുദ്ധീകരിക്കുന്നതിനാൽ 31നും ഒന്നിനും പൂർണമായും 2ന് ഭാഗികമായും ശുദ്ധജല വിതരണം മുടങ്ങും.
വൈദ്യുതി മുടക്കം
തോപ്പുംപടി∙ ചെമ്മീൻസ് ജംക്ഷൻ, പരിപ്പ് ജംക്ഷൻ, മദർ തെരേസ റോഡ്, നാഷണൽ ജംക്ഷൻ എന്നിവിടങ്ങളിൽ 9 മുതൽ 5 വരെ. …
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]