ചതയദിനാഘോഷത്തോടനുബന്ധിച്ച് പറവൂർ നഗരത്തിൽ വെള്ളിയാഴ്ച (28) ഉച്ചയ്ക്ക് 2 മണി മുതൽ പ്രത്യേക ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി അധികൃതർ അറിയിച്ചു. ആഘോഷച്ചടങ്ങുകളുടെ സുഗമമായ നടത്തിപ്പിനായാണ് ഈ ക്രമീകരണങ്ങൾ.
ഇടപ്പള്ളി ഭാഗത്തുനിന്ന് കൊടുങ്ങല്ലൂരിലേക്ക് യാത്ര ചെയ്യുന്ന വാഹനങ്ങൾ പറവൂർ വഴിക്കുളങ്ങര ജംക്ഷനിൽ നിന്നും ഇടത്തേക്ക് തിരിഞ്ഞ്, പുതിയ ഹൈവേ വഴി പെരുമ്പടന്ന ജംക്ഷനിലെത്തി ചെറായി – മാല്യങ്കര പാലം കടന്നു പോകേണ്ടതാണ്. മറുവശത്തുനിന്ന്, കൊടുങ്ങല്ലൂരിൽ നിന്നും വരുന്ന വാഹനങ്ങൾ അണ്ടിപ്പിള്ളിക്കാവ് ജംക്ഷനിൽ നിന്നും ഇടത്തേക്ക് തിരിഞ്ഞ് കരിമ്പാടം ജംക്ഷനിൽ എത്തി, വീണ്ടും ഇടത്തേക്ക് തിരിഞ്ഞ് കുന്നത്തുതളി ക്ഷേത്രം വഴി വെടിമറ ജംക്ഷനിൽ എത്തണം.
ഇവിടെനിന്നും ആലുവ, എയർപോർട്ട്, എറണാകുളം ഭാഗങ്ങളിലേക്ക് യാത്ര തുടരാവുന്നതാണ്. ആലുവയിൽ നിന്നും പറവൂരിലേക്ക് വരുന്ന വാഹനങ്ങൾ ആനച്ചാലിൽ നിന്നും ഇടത്തേക്ക് തിരിഞ്ഞ് വഴിക്കുളങ്ങര വഴി കടന്നുപോകണം.
കൂടാതെ, വലിയ ചരക്കുവാഹനങ്ങൾക്കും കണ്ടെയ്നറുകൾക്കും പൊലീസ് കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ചതയദിനാഘോഷങ്ങളിൽ പങ്കെടുക്കാനെത്തുന്നവരുടെ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനായി എസ്എൻഎച്ച്എസ് പൂല്ലംകുളം, പ്രൈവറ്റ് ലിമിറ്റഡ് സ്റ്റോപ്പ് ബസ് സ്റ്റാൻഡ്, എസ്എൻവി.സ്ക്കൂൾ തോന്നിയകാവ് എന്നീ സ്ഥലങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്.
പറവൂർ ഫയർ സ്റ്റേഷൻ റോഡിലും പാലത്തിലും അറ്റകുറ്റപ്പണികൾ പുരോഗമിക്കുന്നതിനാൽ, അതുവഴി വരുന്ന വാഹനങ്ങൾക്ക് വെടിമറ, ആലുവ ഭാഗങ്ങളിലേക്ക് സഞ്ചരിക്കാൻ സാധിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

