
കുറുപ്പംപടി∙ കൂട്ടിക്കൽ ( കോട്ടപ്പടി റോഡ്) റോഡിൽ പാറ ജംക്ഷനു സമീപം രാജീവ് ഗാന്ധി ഓഡിറ്റോറിയത്തിനു മുൻപിലെ ആൽമരം വാഹന യാത്രക്കാർക്കും വഴി യാത്രക്കാർക്കും ഭീഷണിയാകുന്നു. കഴിഞ്ഞ വർഷം റോഡിലേക്കുള്ള ഒരു കൊമ്പ് ഒടിഞ്ഞു വീണു.
ബൈക്ക് യാത്രികനും കുട്ടിയും തലനാരിഴയ്ക്കു രക്ഷപ്പെട്ടു. കലക്ടർക്കു പാറ റസിഡന്റ്സ് അസോസിയേഷൻ പരാതി നൽകിയിരുന്നു.
2 മാസം കഴിഞ്ഞിട്ടും നടപടിയില്ലാതെ വന്നപ്പോൾ വീണ്ടും കലക്ടർക്കു പരാതി നൽകിയപ്പോൾ മരം വെട്ടാൻ പഞ്ചായത്തിനു നിർദേശം നൽകി.
വൈദ്യുതി ലൈനിന് സമീപമുള്ള കൊമ്പുകൾ വെട്ടുമ്പോൾ വൈദ്യുതി വിതരണം നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും കെഎസ്ഇബി ചെയ്തില്ല. രണ്ടാഴ്ച കഴിഞ്ഞ് ലൈൻ ഓഫാക്കാമെന്നു കെഎസ്ഇബി അറിയിച്ചെങ്കിലും പിന്നീട് പഞ്ചായത്തിന്റെ ഭാഗത്തു നിന്നു നടപടിയുണ്ടായില്ലെന്നാണു പരാതി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]