
കൊച്ചി∙ യുണൈറ്റഡ് നവോദയൻ മലയാളി അസാേസിയേഷന്റെ(ഉണ്മ) ആഗോള സമ്മിറ്റ് 2025 ഓഗസ്റ്റ് 30 ന് നെടുമ്പാശേരി സിയാൽ കൺവെൻഷൻ സെന്ററിൽ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കേരളത്തിലെ മുഴുവൻ ജില്ലകളിലെയും, മാഹി, ലക്ഷദ്വീപ് എന്നിവിടങ്ങളിലെയും ജവഹർ നവോദയ വിദ്യാലയങ്ങളിലെ മൂവായിരത്തിലധികം പൂർവ വിദ്യാർഥികൾ സമ്മിറ്റിൽ ഒത്തു ചേരും.
രാവിലെ 8.30 ന് പൂക്കളം, ചെണ്ടമേളം എന്നിവയോടെ നടക്കുന്ന ഓണാഘോഷത്തോടെയാണ് സമ്മിറ്റിന് തുടക്കം കുറിക്കും. 10.30 ന് നടക്കുന്ന പൊതുസമ്മേളനം സിനിമാ സീരിയൽ താരം രമേഷ് പിഷാരടി ഉദ്ഘാടനം ചെയ്യും.
തുടർന്ന് ദേശഭക്തിഗാനാലാപനം, ഗ്രൂപ്പ് ഡാൻസ്, പുസ്തക പ്രകാശനം എന്നിവ നടക്കും. ഉച്ചയ്ക്ക് ശേഷം നടക്കുന്ന സെഷനിൽ വിവിധ മേഖലകളിലെ വിദഗ്ധർ പ്രഭാഷണം നടത്തും.
തുടർന്ന് ചിത്രപ്രദർശനം, ഗാനമേള, ഫാഷൻ ഷോ, കലാപരിപാടികൾ, ടാലന്റ് ഹണ്ട്, സിനിമാ ചർച്ചകൾ, കരിയർ ഗൈഡൻസ്, ഫോട്ടോ ഷൂട്ട്, വിവിധ തരം ഗെയിമുകൾ എന്നിവ നടക്കും. മുപ്പതോളം സ്റ്റാളുകളിലായി വിവിധ പ്രദർശനങ്ങളും വില്പനയും ചടങ്ങിനോടനുബന്ധിച്ച് സജ്ജീകരിച്ചിട്ടുണ്ട്.
വൈകിട്ട് 7.30 ഓടെ പരിപാടി സമാപിക്കും.
കേന്ദ്രസർക്കാരിന്റെ കീഴിലുളള ജവഹർ നവോദയ വിദ്യാലയങ്ങളിൽ പഠനം പൂർത്തിയാക്കി വിവിധ മേഖലകളിൽ കഴിവ് തെളിയിക്കുന്നവർ ചടങ്ങിൽ പങ്കെടുക്കും. ഉണ്മ പ്രസിഡന്റ് സിജു കുര്യൻ രഞ്ജിത്ത് പ്രീതി മനേഷ് , ബി നിമിഷ, അഡ്വ ജേക്കബ് സൈമൺ, രവീന്ദ്രൻ കെ.കെ, ഫർസാ മുഹമ്മദ്, ടൈറ്റിൽ സ്പോൺസൺ വിവോയ്ക്ക് വേണ്ടി മാർക്കറ്റിങ് മാനേജർ ലിബിൻ തോമസ് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]