
നെടുമ്പാശേരി ∙ വിദേശത്തു നിന്ന് കടത്താൻ ശ്രമിച്ച 4 കിലോഗ്രാം ഹൈബ്രിഡ് കഞ്ചാവ് കൊച്ചി വിമാനത്താവളത്തിലെ കസ്റ്റംസ് എയർ ഇന്റലിജൻസ് യൂണിറ്റ് പിടികൂടി. രാജ്യാന്തര വിപണിയിൽ 4 കോടിയിലേറെ രൂപ വില വരുമിതിന്.
തൃശൂർ ഇരിങ്ങാലക്കുട കരുവന്നൂർ ചിറയത്ത് സെബി ഷാജു ആണ് പിടിയിലായത്.
മലേഷ്യൻ എയർലൈൻസ് വിമാനത്തിൽ ഇന്നലെ രാത്രി ബാങ്കോക്കിൽ നിന്ന് ക്വാലലംപുർ വഴി കൊച്ചിയിലെത്തിയതാണ് ഇയാൾ.
സ്നാക്സ് പാക്കറ്റുകളിൽ പൊതിഞ്ഞ് ചെക്ക്–ഇൻ ബാഗിൽ ഒളിപ്പിച്ച നിലയിലാണ് കഞ്ചാവ് കണ്ടെടുത്തത്. ഓരോ കിലോഗ്രാം വീതം വരുന്ന 4 കവറുകളാണ് ഉണ്ടായിരുന്നത്. കസ്റ്റംസ് ചീഫ് കമ്മിഷണർ എസ്.കെ.റഹ്മാൻ, കമ്മിഷണർ ഡോ.
ടി.ടിജു, ജോ. കമ്മിഷണർ ശ്യാംലാൽ, ഡപ്യൂട്ടി കമ്മിഷണർ റോയ് വർഗീസ് എന്നിവരുടെ നേതൃത്വത്തിൽ അസി.
കമ്മിഷണർ പോൾ പി.ജോർജും സംഘവുമാണ് കഞ്ചാവ് പിടികൂടിയത്.
അങ്കമാലി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കഞ്ചാവ് കടത്തലിനു പിന്നിൽ പ്രവർത്തിച്ച മറ്റുള്ളവർക്കു വേണ്ടി കസ്റ്റംസ് പ്രിവന്റീവ് വിഭാഗം അന്വേഷണം ആരംഭിച്ചു.
സെബി ഇരിങ്ങാലക്കുട കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വൻ ലഹരി സംഘത്തിലെ പ്രധാനിയാണെന്നു കണ്ടെത്തിയിട്ടുണ്ട്.
ഇയാൾ പല തവണ ലഹരിക്കടത്തിന് പിടിയിലായിട്ടുണ്ട്.
സേലത്ത് കഞ്ചാവ് കടത്ത് കേസിൽ പിടിയിലായി രണ്ടര വർഷത്തോളം കണ്ണൂർ സെൻട്രൽ ജയിലിൽ ആയിരുന്നു. കാപ്പയും ചുമത്തിയിട്ടുണ്ട്. പിടിയിലാകുമ്പോൾ ലഹരിയിലായിരുന്ന ഇയാളെ രാവിലെ മാത്രമാണ് ഉദ്യോഗസ്ഥർക്ക് ചോദ്യം ചെയ്യാനായത്.
കസ്റ്റംസ് പിടിച്ചത് 101 കിലോഗ്രാം ഹൈബ്രിഡ് കഞ്ചാവ്
നെടുമ്പാശേരി ∙ ഹൈബ്രിഡ് കഞ്ചാവ് പിടിച്ചെടുക്കുന്നതിൽ സെഞ്ചറി തികച്ച് കൊച്ചി വിമാനത്താവളം.
ഇന്നലെ പിടി കൂടിയ 4 കിലോഗ്രാം കഞ്ചാവ് ഉൾപ്പെടെ ഇതു വരെ 20 കേസുകളിലായി 101 കിലോഗ്രാം ഹൈബ്രിഡ് കഞ്ചാവ് ആണ് കൊച്ചി വിമാനത്താവളത്തിൽ പിടി കൂടിയത്. 20 പേർ വിവിധ കേസുകളിൽ കസ്റ്റംസിന്റെ പിടിയിലായിട്ടുണ്ട്.
മലേഷ്യ, തായ്ലൻഡ് എന്നിവിടങ്ങളിൽ നിന്നാണ് ഹൈബ്രിഡ് കഞ്ചാവ് അധികമായും കേരളത്തിലേക്ക് എത്തുന്നത്. ഈ മേഖലകളിൽ നിന്ന് കൊച്ചിയിലേക്ക് ഏറെ വിമാന സർവീസുകളുള്ളതിനാൽ കടത്തും വർധിച്ചിട്ടുണ്ട്. പ്രത്യേക അന്തരീക്ഷ ഊഷ്മാവ് നില നിർത്തി നിശ്ചിത സമയ പരിധിക്കുള്ളിൽ വിളവെടുക്കുന്നതാണ് ഹൈബ്രിഡ് കഞ്ചാവ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]