അരൂർ∙ ദേശീയപാത 66ലെ ഉയരപ്പാത നിർമാണ മേഖലയിലെ അപകടക്കുഴികളും വെള്ളക്കെട്ടും വാഹനയാത്രക്കാരെ ഭീതിയിലാഴ്ത്തുന്നു. എരമല്ലൂർ മുതൽ അരൂർപള്ളി വരെ റോഡിന്റെ ഇരുഭാഗങ്ങളും പൊട്ടിപ്പൊളിഞ്ഞ് കുണ്ടും കുഴിയും വെള്ളക്കെട്ടുമായി നിലകൊള്ളുന്നു.
ചന്തിരൂർ പാലം ബസ് സ്റ്റോപ്പിന്റെ പടിഞ്ഞാറുഭാഗത്ത് വലിയ വെള്ളക്കെട്ടും മൂടിയില്ലാത്ത കാനയും കുഴികളും വാഹനയാത്രികരെയും കാൽനാടക്കാരെയും അപകടപ്പെടുത്തിലാക്കുകയാണ്. ദേശീയപാതയിൽ ഉയരപ്പാത നിർമാണം തുടങ്ങിയതിനു ശേഷം നാൽപതിലേറെപ്പേർ വ്യത്യസ്ത അപകടങ്ങളിൽ മരണമടഞ്ഞിട്ടുണ്ട്. കൂടുതലും പൊട്ടിത്തകർന്ന് റോഡിന്റെ അവസ്ഥമൂലമാണ്.
ഒരുമാസം മുൻപ് ഈ ഭാഗത്ത് പെയ്ത്തുവെള്ളം നിറഞ്ഞ മൂടിയില്ലാത്ത കാനയിൽ കാൽനടയാത്രികരായ 2 പെൺകുട്ടികൾ വീണത് ഏറെ പ്രതിഷേധം ഉയർത്തിയിരുന്നു.
എന്നാൽ നാളുകൾ കഴിഞ്ഞിട്ടും ഈ പൊട്ടിപ്പൊളിഞ്ഞ കാന നീക്കം ചെയ്യാൻ അധികൃതർ തയാറായിട്ടില്ല. മേഖലയിൽ ഇപ്പോഴും വെള്ളക്കെട്ട് രൂക്ഷമാണ്.
ഈ ഭാഗത്ത് റോഡിൽ ഒട്ടേറെ അപകടക്കുഴികളുമുണ്ട്. ഈ ബസ് സ്റ്റോപ്പിന് കിഴക്കു ഭാഗത്തും വലിയ വെള്ളക്കെട്ടുണ്ട്.
ചന്തിരൂർ സ്കൂളിന് പടിഞ്ഞാറുഭാഗത്തെ ബസ് സ്റ്റോപ്പിനും സെന്റ് മേരീസ് പള്ളിയുടെ വടക്കുഭാഗത്തും ചന്തിരൂർ സ്കൂളിന് വടക്കു ഭാഗത്തും മേഴ്സി സ്കൂളിനു മുന്നിലും അപകടക്കുഴികളുണ്ട്. അബാദ് കോൾഡ് സ്റ്റോറേജിനു മുന്നിലും തക്യാവിനു മുന്നിലും അരൂർ ക്ഷേത്രം ബസ് സ്റ്റോപ്, ശ്രീനാരായണ നഗർ, അൂർപള്ളിക്കു സമീപം തുടങ്ങിയ മേഖലകളിലെ റോഡുകളും കുഴികളിൽ വെള്ളം നിറഞ്ഞ് അപകടാവസ്ഥയിലാണ്.
അപകടങ്ങൾ തുടർക്കഥയായിട്ടും അധികൃതർ ജനരോഷം അവഗണിക്കുകയാണ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]