
മഴ: റോഡുകളിൽ വെള്ളക്കെട്ട് രൂക്ഷം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ആലങ്ങാട് ∙ മഴ ശക്തമായതോടെ ആലങ്ങാട്, കോട്ടുവള്ളി പഞ്ചായത്തുകളിലെ റോഡുകളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ടു രൂക്ഷമായി. പലയിടങ്ങളിലും റോഡുകളിലൂടെയുള്ള കാൽനട– വാഹനയാത്ര ദുരിതമായി മാറി. കൊങ്ങോർപ്പിള്ളി കവല, കോതകുളം കെടി ജോർജ് റോഡ്, ആനച്ചാൽ ബൈപാസ് റോഡ് തുടങ്ങിയ ഒട്ടേറെ റോഡുകളും താഴ്ന്ന പ്രദേശങ്ങളിലെ വീടുകളും വെള്ളക്കെട്ടിലായി.
മഴ കൂടുന്നതിനനുസരിച്ചു വെള്ളത്തിന്റെ അളവ് കൂടുകയാണ്. വാഹനങ്ങൾ കടന്നുപോകുമ്പോൾ കടകളിലേക്കും വീടുകളിലേക്കും കെട്ടിക്കിടക്കുന്ന വെള്ളം തെറിക്കുന്നുണ്ട്. സമീപത്തായി ഓടകളൊന്നും ഇല്ലാത്തതാണു വെള്ളക്കെട്ട് രൂക്ഷമാകാൻ കാരണമെന്നു നാട്ടുകാർ പറഞ്ഞു. വെള്ളം കെട്ടിക്കിടക്കുന്നതു സാംക്രമിക രോഗങ്ങൾ പെട്ടെന്നു വ്യാപിക്കാൻ കാരണമാകുമെന്ന് ആശങ്കയുണ്ട്. അതിനാൽ റോഡിലെയും പരിസര പ്രദേശങ്ങളിലെയും വെള്ളക്കെട്ടു ഒഴിവാക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.