
‘ചോദിക്കുന്ന വില കിട്ടും’; ‘ആലുവ ഗോൾഡ്’ മണൽ വാരൽ തകൃതി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ആലുവ ∙ പെരിയാറിൽ രാത്രി അനധികൃത മണൽവാരൽ ശക്തമായി. തോട്ടുമുഖം പരുന്തുറാഞ്ചി മണപ്പുറം, റെയിൽവേ പാലം, നടപ്പാലം, മംഗലപ്പുഴ പാലം എന്നിവിടങ്ങളിലാണ് ഏറ്റവുമധികം മണൽവാരൽ നടക്കുന്നത്. വാരുന്ന മണൽ ഉളിയന്നൂർ ഭാഗത്തെ കടവുകളിൽ ശേഖരിച്ച ശേഷം വിവിധ സ്ഥലങ്ങളിലേക്കു മിനി ലോറികളിൽ കയറ്റി വിടും. കൊല്ലം ജില്ലയിലാണ് പുഴമണലിന് ഏറ്റവും ആവശ്യക്കാർ. പെരിയാറിലെ മണൽ ‘ആലുവ ഗോൾഡ്’ എന്നാണ് അവിടെ അറിയപ്പെടുന്നത്. ഇതിനു ചോദിക്കുന്ന വില കിട്ടും. നാട്ടുകാരായ മണലൂറ്റുകൾ അതിഥിത്തൊഴിലാളികളെ കൊണ്ടാണ് മണൽ വാരിക്കുന്നത്. ഓരോ വഞ്ചിയിലും അഞ്ചാറു തൊഴിലാളികൾ വീതം ഉണ്ടാകും.