
നാട്ടുകാർ പണം കൊടുത്താൽ റോഡിലെ ട്രാൻസ്ഫോമർ മാറ്റാമെന്ന് കെഎസ്ഇബി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ആലുവ∙ ഗതാഗത തടസ്സമുണ്ടാക്കുന്ന ട്രാൻസ്ഫോമർ മാറ്റി സ്ഥാപിക്കണമെങ്കിൽ പരിസരവാസികൾ 96,384 രൂപ അടയ്ക്കണമെന്ന വിചിത്ര വാദവുമായി കെഎസ്ഇബി. കീഴ്മാട് പഞ്ചായത്തിലെ എരുമത്തല സഹൃദയപുരം റോഡിലെ 100 കെവിഎ ട്രാൻസ്ഫോമറാണ് മാറ്റി സ്ഥാപിക്കേണ്ടത്. മുഖ്യമന്ത്രിയുടെ നവകേരള സദസ്സിലും മറ്റും ഇതു സംബന്ധിച്ചു നാട്ടുകാർ പരാതിപ്പെട്ടിരുന്നു. അതനുസരിച്ചു ട്രാൻസ്ഫോമർ മാറ്റി സ്ഥാപിക്കാൻ പെരിയാർവാലി കനാലിനു സമീപം സ്ഥലം കണ്ടെത്തി. തുടർന്ന് അസി. എക്സിക്യൂട്ടീവ് എൻജിനീയർ പരാതിക്കാർക്കു നൽകിയ മറുപടിയിലാണ് ഭീമമായ തുക ഗുണഭോക്താക്കളോട് അടയ്ക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്. ഒട്ടേറെപ്പേർ സഞ്ചരിക്കുന്ന റോഡിലാണ് ട്രാൻസ്ഫോമർ. രാത്രി വാഹനങ്ങൾ ഇതിൽ ഇടിച്ച് അപകടവും ഉണ്ടായിട്ടുണ്ട്.