കൂത്താട്ടുകുളം ∙ ഭീകരാക്രമണത്തിൽ സ്ഫോടക വസ്തുക്കൾ കയ്യിൽ തറച്ചതിന്റെ 25–ാം വാർഷികം ഇന്ന് ആഘോഷിക്കാൻ ഒരുങ്ങുകയാണ് മംഗലത്തുതാഴം പാലകുന്നേൽ (മണ്ണങ്ങാട്ട്) ഹവിൽദാർ എം.എൻ. ശശി.
2000 ഡിസംബർ 25ന് ജമ്മു കശ്മീരിലെ ശ്രീനഗറിൽ അന്നത്തെ കേന്ദ്ര പ്രതിരോധ മന്ത്രി ജോർജ് ഫെർണാണ്ടസിന്റെ സുരക്ഷാ ചുമതലയിൽ ജോലി ചെയ്യുമ്പോഴാണ് സംഭവം.
ഭട്വാര ഗേറ്റിലേക്കു കാറിടിപ്പിച്ച് കയറ്റിയ അഫ്ഗാൻ ഭീകരവാദികളെ തടയാൻ ശ്രമിക്കുന്നതിനിടെ വാഹനം ഉൾപ്പെടെ പൊട്ടിത്തെറിച്ചു. ചാവേർ ആക്രമണത്തിൽ 2 സൈനികർ വീരമൃത്യു വരിക്കുകയും 16 സൈനികർക്ക് പരുക്കേൽക്കുകയും ചെയ്തു.
ശശിയുടെ കാലുകൾ ഒടിയുകയും ശരീരത്തിൽ 9 ഇടത്ത് ചീളുകൾ തുളഞ്ഞു കയറുകയും ചെയ്തു. ഇതിൽ 8 എണ്ണം ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തെങ്കിലും കയ്യിൽ തറച്ചതു നീക്കം ചെയ്തിട്ടില്ല.
രാജ്യ സേവനത്തിന്റെ അടയാളമായി ഏറെ അഭിമാനത്തോടെയാണ് ശശി കയ്യിൽ തറച്ച സ്ഫോടക വസ്തുവിന്റെ ഭാഗം ഓരോരുത്തരേയും കാണിക്കുന്നത്.
35 വർഷത്തെ സേവനത്തിനു ശേഷം 2025 മാർച്ച് 31ന് വിരമിച്ചു.
ഓപ്പറേഷൻ പരാക്രമ, ഓപ്പറേഷൻ രക്ഷക്, ഓപ്പറേഷൻ വിജയ്, കാർഗിൽ യുദ്ധം എന്നിവയിൽ പങ്കെടുത്തിട്ടുണ്ട്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

