കൊച്ചി ∙ നിരന്തര കുറ്റാവാളിയെ കാപ്പ ചുമത്തി നാടുകടത്തി. അശമന്നൂർ മേതല കരിമ്പനക്കൽ ഇബ്രാഹിമ്മിനെ (26) ആണ് കാപ്പ ചുമത്തി 6 മാസത്തേക്ക് നാടുകടത്തിയത്.
എറണാകുളം റൂറൽ ജില്ലാ പൊലീസ് മേധാവി എം.ഹേമലതയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എറണാകുളം റേഞ്ച് ഡിഐജി ഡോ. സതീഷ് ബിനോ ആണ് ഉത്തരവിട്ടത്.
ദേഹോപദ്രവം, സ്ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യം, കവർച്ച, അതിക്രമിച്ച് കടക്കൽ, ഭീഷണിപ്പെടുത്തൽ തുടങ്ങി നിരവധി കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടയാളാണ്. കഴിഞ്ഞ ഓഗസ്റ്റിൽ ഭീഷണിപ്പെടുത്തി പണം കവർന്ന കുറ്റത്തിന് കുറുപ്പംപടി പൊലീസ് റജിസ്റ്റർ ചെയ്ത കേസിൽ പ്രതിയായതിനെ തുടർന്നാണ് നടപടി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

