അങ്കമാലി ∙ അതിരപ്പിള്ളി റേഞ്ചിൽ കാലടി പ്ലാന്റേഷൻ തോട്ടത്തിൽ ഇടതു പിൻകാലിനു പരുക്കേറ്റ നിലയിൽ കണ്ടെത്തി വനം വകുപ്പിന്റെ ചികിത്സയിലായിരുന്ന കൊമ്പനാന ചരിഞ്ഞു.മുറിവിലെ അണുബാധ കൂടിയതും കിടപ്പിലായതുമാണ് മരണകാരണമെന്നാണു പ്രാഥമിക നിഗമനം. ഏകദേശം 12 വയസ്സുള്ള ആനയെ വനം വകുപ്പ് 2 പ്രാവശ്യം മയക്കുവെടിവച്ച് പിടികൂടി ചികിത്സിച്ചിരുന്നു.
ഒരാഴ്ച മുൻപു കല്ലാല എസ്റ്റേറ്റ് 13–ാം ബ്ലോക്കിൽ ജനവാസ മേഖലയിൽ അവശനിലയിൽ കണ്ടെത്തിയ കാട്ടാനയെ വനം വകുപ്പിന്റെ വിദഗ്ധ സംഘമെത്തി പരിശോധിച്ചിരുന്നു.
ഭക്ഷണത്തിൽ മരുന്നു ചേർത്തു നൽകാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. വാഴച്ചാൽ ഡിവിഷനിലെ എരുമത്തടം ഭാഗത്ത് എണ്ണപ്പനത്തോട്ടത്തിൽ കഴിഞ്ഞ സെപ്റ്റംബറിലാണ് പരുക്കേറ്റ ആനയെ കണ്ടെത്തുന്നത്.
പിന്നാലെ മയക്കുവെടിവച്ച് പിടികൂടി ചികിത്സയും നൽകി. രണ്ടാഴ്ച കഴിഞ്ഞപ്പോൾ ആനയെ വീണ്ടും മയക്കുവെടിവച്ചു പിടികൂടി ചികിത്സിച്ചു.
മലയാറ്റൂർ ഡിഎഫ്ഒ പി.കാർത്തിക് ചെയർമാനായ പോസ്റ്റ്മോർട്ടം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആനയുടെ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം സംസ്കരിച്ചു.
ഈ വനമേഖലയിൽ മയക്കുവെടിവച്ചു പിടിച്ച് ചികിത്സയ്ക്കിടെ ചരിയുന്ന രണ്ടാമത്തെ ആനയാണിത്. മസ്തകത്തിൽ മുറിവേറ്റതിനെ തുടർന്ന് മയക്കുവെടിവച്ചു പിടികൂടി കോടനാട് ചികിത്സയിലിരിക്കെയാണു മറ്റൊരു കൊമ്പനാന ചരിഞ്ഞത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

