കൊച്ചി ∙ കവർച്ച കേസ് പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു. പട്ടിമറ്റം ചേലക്കുളം കാവുങ്ങപറമ്പ് ഭാഗത്ത് വട്ടപ്പറമ്പിൽ വീട്ടിൽ സമദിനെ (32) ആണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്.
റൂറൽ ജില്ലാ പൊലീസ് മേധാവി എം.ഹേമലതയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ കലക്ടർ ജി.പ്രിയങ്ക ആണ് ഉത്തരവിട്ടത്. കുന്നത്തുനാട്, പെരുമ്പാവൂർ, എടത്തല, ചെങ്ങമനാട്, പുത്തൻകുരിശ്, മൂവാറ്റുപുഴ പൊലീസ് സ്റ്റേഷൻ പരിധിയിൽ മോഷണം, ബൈക്കിലെത്തി സ്ത്രീകളുടെ മാല കവർച്ച തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ്.
ഓഗസ്റ്റ് അവസാനം കുന്നത്തുനാട് പൊലീസ് റജിസ്റ്റർ ചെയ്ത മോഷണ കേസിൽ പ്രതിയായതിനെ തുടർന്നാണ് കാപ്പ ചുമത്തിയത്.
കുന്നത്തുനാട് പൊലീസ് ഇൻസ്പെക്ടർ സുനിൽ തോമസ്, സബ് ഇൻസ്പെക്ടർ എം.അഭിജിത്ത്, അസി. സബ് ഇൻസ്പെക്ടർ എൻ.പി.
അനിൽ കുമാർ, സീനിയർ സിവിൽ പൊലീസ് ഓഫിസർ കെ.ജി.ജിനീഷ്, സിവിൽ പൊലീസ് ഓഫിസർ ധന്യ മുരളി എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

