എളങ്കുന്നപ്പുഴ∙ വൈപ്പിൻകരയുടെ പ്രവേശനകവാടത്തിൽ സ്വാഗതമോതി മ്യൂസിക്കൽ ഫൗണ്ടൻ വാട്ടർ പാർക്ക്. വിവിധ നിറങ്ങളിലും പാറ്റേണുകളിലുമായി വൈവിധ്യമാർന്ന സംഗീത താളലയങ്ങളിൽ ഉയർന്നു പൊങ്ങുന്ന ജലധാരയോടെയുള്ള പാർക്ക് ഗോശ്രീ ജംക്ഷനിൽ കെ.എൻ.ഉണ്ണിക്കൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.
ദിവസവും രാത്രി 7 മുതൽ 10വരെ ഓരോ മണിക്കൂർ ഇടവിട്ട് 20 മിനിറ്റ് ദൈർഘ്യമുള്ള മ്യൂസിക്കൽ ഫൗണ്ടൻ ഷോ നടക്കും.
പിപിപി മാതൃകയിൽ ജിഡ നടപ്പാക്കുന്ന കേരളത്തിലെ ആദ്യ മ്യൂസിക്കൽ ഫൗണ്ടൻ പദ്ധതിയാണിത്. ജലധാരകളുടെ ദൃശ്യവിരുന്നിനൊപ്പം പാർക്കും ഓപ്പൺ തിയേറ്ററും മനോഹരമായ ശിൽപങ്ങളും ഒരുക്കിയിട്ടുണ്ട്. ഒരു കോടി രൂപയാണ് ചെലവ്.
ജിഡ സെക്രട്ടറി രഘുറാം അധ്യക്ഷത വഹിച്ചു.
എളങ്കുന്നപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ആർ.രസികല, മാരിടൈം ഹോട്ടൽ ഡയറക്ടർ ജെനീഷ് ചാക്കോ, ഉടമകളായ തമ്പിച്ചൻ ചെമ്മാച്ചേൽ, തോമസുകുട്ടി നെല്ലാമറ്റം, ജോപ്പായി പുത്തേത്ത് എന്നിവർ പങ്കെടുത്തു.അനധികൃത വാഹനപാർക്കിങ്, മാലിന്യനിക്ഷേപം, ദുർഗന്ധം എന്നിവ മൂലം മലീമസമായി കിടന്നിരുന്ന സ്ഥലമാണ് അത്യാധുനിക രീതിയിൽ മ്യൂസിക് ഫൗണ്ടൻ പാർക്ക് സ്ഥാപിച്ചത്. ഗോശ്രീ പാലങ്ങളിലെ വിളക്കുകളിൽ 3 കോടി രൂപ ചെലവിൽ അലങ്കാരപ്പണികൾ ചെയ്യാൻ ബജറ്റിൽ തുക വകയിരുത്തിയിട്ടുണ്ട്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

