കളമശേരി ∙ ഒരു വശത്ത് കുസാറ്റ് ഗെസ്റ്റ് ഹൗസും വിദേശ വിദ്യാർഥികൾ പഠിക്കുന്ന ഇന്റർനാഷനൽ ഹോസ്റ്റലും. മറുവശത്ത് 10 കോടി രൂപ ചെലവിട്ടു രാജ്യാന്തര നിലവാരത്തിൽ നിർമിക്കുന്ന കുസാറ്റ് ഗ്രൗണ്ട്.
ഇവയ്ക്കെല്ലാം മുന്നിൽ കുഴികൾ നിറഞ്ഞു സഞ്ചാര യോഗ്യമല്ലാത്ത റോഡും. മാസങ്ങളായി റോഡിന്റെ അവസ്ഥ ഇതാണ്.
ഗെസ്റ്റ് ഹൗസ് മുതൽ കേസരി വായനശാല ജംക്ഷൻ വരെയുള്ള 100 മീറ്ററോളം റോഡാണു തകർന്നു കിടക്കുന്നത്.
മന്ത്രിയും കുസാറ്റിലെ ഉന്നതോദ്യോഗസ്ഥരുമെല്ലാം കടന്നുപോകുന്ന വഴിയാണ്. വിദ്യാർഥികൾ അഡ്മിനിസ്ട്രേറ്റീവ് ഓഫിസിനു മുന്നിൽ സമരം നടത്തി. കുഴികളിൽ വാഴ നട്ടു പ്രതിഷേധിച്ചു.
ഉടൻ നന്നാക്കുമെന്നു സർവകലാശാല അധികൃതർ വാഗ്ദാനം നൽകിയിട്ടും ഒരു മാസമായി.
യാത്രക്കാർ ഇതുവഴിയുള്ള യാത്ര ഒഴിവാക്കി പൈപ്ലൈൻ റോഡ് വഴിയും കേസരി വായനശാല ജംക്ഷനിൽ നിന്ന വിദ്യാനഗർ വഴിയുള്ള റോഡിലൂടെയുമാണ് ഇപ്പോൾ സഞ്ചാരം. 28ന് മുഖ്യമന്ത്രി കുസാറ്റ് ക്യാംപസിൽ പരിപാടിക്കെത്തുമ്പോഴേക്കും കുഴികൾ അടയ്ക്കാൻ സർവകലാശാല നടപടിയെടുക്കുമെന്നാണു നാട്ടുകാരുടെ പ്രതീക്ഷ. …
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

