കോർപറേഷൻ മെഗാ തൊഴിൽ മേള
കൊച്ചി ∙ ജില്ലയിലെ അഭ്യസ്തവിദ്യരായ യുവതീയുവാക്കൾക്കു സർക്കാർ ഇതര മേഖലകളിൽ തൊഴിൽ നേടാൻ കോർപറേഷൻ മെഗാ തൊഴിൽ മേള സംഘടിപ്പിക്കുന്നു. സംസ്ഥാന സർക്കാരിന്റെ ‘വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി 28 ന് എറണാകുളം ടൗൺ ഹാളിലാണു തൊഴിൽ മേള. നൂറോളം സ്വകാര്യ സ്ഥാപനങ്ങളുടെ സഹകരണത്തോടെ 5,000 തൊഴിലവസരങ്ങളാണു ലഭ്യമാകുക.
പത്താം ക്ലാസ് മുതൽ സാങ്കേതിക, മെഡിക്കൽ, പാരാമെഡിക്കൽ യോഗ്യതകൾ നേടിയവർക്കു വരെ അവസരമുണ്ട്. വിദ്യാഭ്യാസ, വ്യക്തിഗത രേഖകളുടെ പകർപ്പുകൾ സഹിതം മേളയ്ക്ക് എത്തണം.
സൗജന്യ പ്രമേഹ രോഗ നിർണയ ക്യാംപ്
കൊച്ചി∙ കടവന്ത്ര ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ സൗജന്യ പ്രമേഹ രോഗ നിർണയ ക്യാംപ് 29 മുതൽ 31 വരെ നടക്കും.
ഡോ.അഭിലാഷ് ആനന്ദ് നേതൃത്വം നൽകും. 80863 32228.
അധ്യാപക ഒഴിവ്: കുറുമശേരി ജിയുപിഎസ്
നെടുമ്പാശേരി ∙ കുറുമശേരി ഗവ.
യുപി സ്കൂളിൽ ഹിന്ദി അധ്യാപക ഒഴിവ്. കൂടിക്കാഴ്ച 27ന് 11.30ന്.
കൃത്രിമ കാൽ വിതരണ ക്യാംപ്
കൊച്ചി ∙ എറണാകുളം ജയിൻ സമാജ് സംഘടിപ്പിക്കുന്ന സൗജന്യ കൃത്രിമ കാൽ വിതരണ മെഗാ ക്യാംപ് നവംബർ 17,18,19 തീയതികളിൽ കൊച്ചിയിൽ നടക്കും.
ഗാന്ധിനഗർ റോഡിൽ കടവന്ത്ര കേന്ദ്രീയ വിദ്യാലയത്തിനു സമീപം ലയൺസ് ക്ലബ് ഓഫ് കൊച്ചിൻ ഈസ്റ്റിലാണു ക്യാംപ് നടക്കുക. ജയ്പുരിലെ ഭഗവാൻ മഹാവീർ സഹായതാ സമിതിയുടെ സഹകരണത്തോടെയാണു ക്യാംപ് നടത്തുന്നതെന്നു സംഘാടകർ അറിയിച്ചു.
റജിസ്ട്രേഷന്: 9845017044, 9388610521.
സോപാനസംഗീതം അവതരിപ്പിക്കാൻ അപേക്ഷ ക്ഷണിച്ചു
പിറവം∙ സംഗീത നാടക അക്കാദമി ഷഡ്കാല ഗോവിന്ദമാരാർ സംഗീതോത്സവം നവംബർ 8നും 9നും രാമമംഗലത്തു നടക്കും. പരിപാടിയിൽ സോപാനസംഗീതം അവതരിപ്പിക്കാൻ താൽപര്യം ഉള്ളവർ നവംബർ 4നു മുൻപ് അപേക്ഷ നൽകണം.
വിലാസം: കേരള സംഗീത നാടക അക്കാദമി, ചെമ്പുക്കാവ് തൃശൂർ 20
വൈദ്യുതി മുടക്കം
കാക്കനാട് കലക്ടറേറ്റ് പരിസരം, സുരഭി നഗർ, കുന്നേപ്പാടം, കൊല്ലംകുടിമുകൾ പ്രദേശങ്ങളിൽ രാവിലെ 8 മുതൽ വൈകീട്ട് 5 വരെ. …
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

