കൊച്ചി ∙ കൊച്ചിൻ യൂണിവേഴ്സിറ്റി എംപ്ലോയീസ് അസോസിയേഷന്റെ മുഖപത്രമായ ‘വേദി’യുടെ പ്രകാശനവും ചെറുകഥാകൃത്ത് റാണി നാരായണൻ എഴുതിയ ലോഗോസ് ബുക്സ് പ്രസിദ്ധീകരിച്ച ‘ഗുലാൻ പെരിശ്’ എന്ന കഥാ സമാഹാരത്തെ ആസ്പദമാക്കിയുള്ള പുസ്തക ചർച്ചയും കൊച്ചി സർവകലാശാല ക്യാംപസിൽ വച്ചു നടന്നു. ഹിന്ദി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ യുവ സാഹിത്യകാരൻ കൃഷ്ണനുണ്ണി ജോജി ‘വേദി’യുടെ പ്രകാശനം നിർവഹിച്ചു.
തുടർന്ന് നടന്ന പുസ്തക ചർച്ചയിൽ നോവലിസ്റ്റ് വിനോദ് കൃഷ്ണ, കവി ഡി.യേശുദാസ്, എഴുത്തുകാരൻ കൃഷ്ണനുണ്ണി ജോജി, റാണി നാരായണൻ എന്നിവർ സംസാരിച്ചു.
എസ്.ഹരികുമാർ, ആർ.അനിൽകുമാർ, പി.എം.ശിവദാസ്, വി.എസ്.ശിവൻകുട്ടി എന്നിവരും യോഗത്തിൽ സംസാരിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]