കൊച്ചി∙ ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിനു സമീപം ബാങ്ക് ജംക്ഷനിൽ മെട്രോ പില്ലർ 448ന് അടുത്ത് റോഡിനടിയിലൂടെ പോകുന്ന പൈപ്പ് പൊട്ടി ശുദ്ധജലം പാഴാകാൻ തുടങ്ങിയിട്ട് ഒരാഴ്ചയിൽ ഏറെയാകുന്നു. സമീപവാസികളുടെയും യാത്രക്കാരുടെയും നിരന്തരമായ പരാതികൾ വന്നെങ്കിലും അധികൃതർക്ക് അനക്കമില്ല.
പൈപ്പിനു മുകളിലുള്ള ടാർ പാളി പൊട്ടി ശുദ്ധജലം റോഡിലൂടെ ഒഴുകുന്നത് കൺമുന്നിൽ കണ്ടിട്ടും നടപടി വൈകുകയാണ്.
ഓരോ ദിവസം കഴിയും തോറും റോഡിലെ കുഴിയും വലുതാകുന്നത് സ്ഥലത്ത് ഗതാഗതക്കുരുക്കിനും കാരണമാകുന്നുണ്ട്. പൈപ്പ് പൊട്ടിയ സ്ഥലത്ത് രൂപപ്പെട്ട
കുഴി ഇരുചക്ര വാഹനങ്ങൾക്കും അപകട സാധ്യതയുണ്ടാക്കുന്നുണ്ട്. റോഡിനും മെട്രോ പില്ലറിനും അടിയിലൂടെ പോകുന്ന പൈപ്പ് ആയതിനാൽ ഇത് പ്രധാന പൈപ്പുകളിൽ ഒന്നായിരിക്കാം എന്നാണ് നാട്ടുകാർ പറയുന്നത്.
എന്നാൽ ജല അതോറിറ്റി ഇനിയും സ്ഥലത്തെത്തി പരിശോധന നടത്തിയിട്ടില്ല. പൈപ്പിന്റെ അറ്റകുറ്റപ്പണികൾ തുടങ്ങിയാൽ എത്ര നാൾ ‘വെള്ളംകുടി മുട്ടും’ എന്ന ആശങ്കയും നാട്ടുകാർക്ക് ഉണ്ട്.
പ്രധാനപ്പെട്ട
പൈപ്പാണോ പൊട്ടിയത് എന്നു സ്ഥലം സന്ദർശിച്ചശേഷം മാത്രമേ പറയാൻ കഴിയൂ എന്ന് ജല അതോറിറ്റി അധികൃതർ പറഞ്ഞു. മെട്രോ പില്ലറിനു കുറുകെ കടക്കുന്ന ഭാഗത്താണ് പൊട്ടൽ വന്നിരിക്കുന്നത് എന്നതും സ്ഥിതി സങ്കീർണമാക്കിയിട്ടുണ്ട്.
പകൽ സമയത്ത് ഒട്ടേറെ വാഹനങ്ങൾ കടന്നുപോകുന്ന പ്രധാന റോഡായതിനാൽ രാത്രി മാത്രമേ അറ്റകുറ്റപ്പണി നടത്താൻ കഴിയുകയുള്ളു. അറ്റകുറ്റപ്പണികൾ ഉടൻ തന്നെ ആരംഭിക്കുമെന്ന് ജല അതോറിറ്റി അറിയിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]