തൃപ്പൂണിത്തുറ ∙ കണ്ണു തുറക്കാതെ എസ്എൻ ജംക്ഷനു സമീപമുള്ള റെയിൽവേ മേൽപാലത്തിലെ വഴിവിളക്കുകൾ. പാലത്തിന്റെ മധ്യ ഭാഗം മുതൽ പടിഞ്ഞാറേ അറ്റം വരെയുള്ള വിളക്കുകളാണു നാളുകളായി തെളിയാതെ കിടക്കുന്നത്. പാലത്തിന്റെ കൈവരികളിൽ വഴിവിളക്കുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും തെളിയാറില്ലെന്നു യാത്രക്കാർ ആരോപിക്കുന്നു.
കൃത്യമായി വഴിവിളക്കുകൾ തെളിക്കണമെന്ന് ആവശ്യപ്പെട്ടു ഒട്ടേറെ പരാതികൾ നൽകിയെങ്കിലും നടപടിയില്ലെന്ന് ഇവർ പറയുന്നു. പാലത്തിൽ വെളിച്ചം ഇല്ലാത്തതിനാൽ ഇതിലൂടെയുള്ള രാത്രി യാത്ര വളരെ പ്രയാസകരമാണ്.
വ്യവസായ മേഖലയിൽ നിന്നു രാസവസ്തുക്കളും കൊച്ചിൻ റിഫൈനറിയിൽ നിന്ന് ഇന്ധനവും മറ്റുമായി വരുന്ന വലിയ വാഹനങ്ങൾ ഈ പാലം കടന്നാണ് പോകുന്നത്.
മിൽമയുടെ തൃപ്പൂണിത്തുറ ഡയറിയും പാലത്തിനു തൊട്ടടുത്താണ്. ടാങ്കർ ലോറികൾ അടക്കം ഒട്ടേറെ വാഹനങ്ങൾ സ്ഥിരമായി പോകുന്ന സ്ഥലത്താണ് വഴിവിളക്ക് പോലും ഇല്ലാത്തത്.വെളിച്ചം ഇല്ലാത്തതിനാൽ കൂടുതൽ ബുദ്ധിമുട്ടുന്നതു കാൽനട
യാത്രികരാണ്. നടപ്പാത ഉപയോഗശൂന്യമായി കിടക്കുന്നതിനാൽ പലരും പാലത്തിന്റെ മുകളിലൂടെ തന്നെയാണ് നടന്നു പോകുന്നത്. ഇരുട്ടിൽ ജീവൻ പണയം വച്ചാണു ഇതിലൂടെ നടന്നു പോകുന്നത് എന്നു കാൽനട
യാത്രികരും പറയുന്നു.
രാത്രി ഇതിലൂടെ പോകുന്ന ബൈക്ക് യാത്രികരുടെ ബുദ്ധിമുട്ടും ചില്ലറയല്ല. പാലത്തിൽ ചെറു കുഴികൾ രൂപപ്പെട്ടതോടെ വെളിച്ചം ഇല്ലാതെ ഇവർക്ക് ഇതുവഴി പോകാൻ കഴിയാത്ത അവസ്ഥയാണ്. അധികൃതർ ഇടപെട്ടു പാലത്തിൽ വഴി വിളക്കുകൾ സ്ഥിരമായി തെളിയുന്ന സംവിധാനം ഉണ്ടാക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]