പെരുമ്പാവൂർ ∙ മണ്ണൂർ പോഞ്ഞാശേരി റോഡിലെ വാരിക്കാട് മുതൽ വെങ്ങോല വരെയുള്ള രണ്ടര കിലോമീറ്റർ ദൂരത്തിൽ നടുവൊടിക്കും യാത്ര. വെള്ളം കെട്ടിക്കിടക്കുന്ന വലിയ കുഴികളാണ് വളയൻചിറങ്ങര കഴിഞ്ഞാൽ യാത്രക്കാരെ കാത്തിരിക്കുന്നത്.12 കിലോമീറ്റർ ദൈർഘ്യമുള്ള റോഡ് 2019ൽ നവീകരിച്ചപ്പോൾ വാരിക്കാട് മുതൽ വെങ്ങോല വരെയുള്ള ഭാഗം ഒഴിവാക്കി.
പൂനൂർ ഭാഗത്ത് കട്ട
വിരിച്ചും മറ്റു ഭാഗങ്ങളിൽ ടാർ ചെയ്തും സഞ്ചാരയോഗ്യമാക്കിയെങ്കിലും പൂനൂർ ഭാഗത്തെ കട്ട വിരിച്ച ഭാഗങ്ങളിൽ ടൈലുകൾ ഇളകിപ്പോകുന്നത് പതിവായിരുന്നു.പരാതി നൽകി ടൈലുകൾ ഉറപ്പിച്ചെങ്കിലും പിന്നെയും ഇളകിപ്പോയി.ഈ ഭാഗത്തെ റോഡ് താഴേക്കിരുന്നു പോകുന്നതിനുള്ള പ്രധാന കാരണമായി ചൂണ്ടിക്കാട്ടിയത് പാടത്തിൽ മണ്ണിട്ട് പൊക്കിയാണു റോഡ് നിർമിച്ചതെന്നാണ്. ഭാരവാഹനങ്ങൾ പോകുമ്പോൾ ടൈലുകൾ ഇളകുകയാണെന്നാണു കെആർഎഫ്ബി ഉദ്യോഗസ്ഥർ പറഞ്ഞത്.
ഒഴിവാക്കിയ ഭാഗത്തെ നവീകരണത്തിനായി കിഫ്ബി കഴിഞ്ഞ സെപ്റ്റംബറിൽ 2 കോടി രൂപ അനുവദിച്ചിരുന്നു. ഈ തുക നവീകരണത്തിന് അപര്യാപ്തമായതിനാൽ കൂടുതൽ തുക അനുവദിക്കുന്നതിന് കിഫ്ബിയുടെ പരിഗണനയിലാണ്. സ്കൂൾ, കോളജ്, ആരാധാനാലയങ്ങൾ, വ്യവസായ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലേക്കുള്ള പ്രധാന റോഡാണിത്.
മണ്ണൂർ മുതൽ വാരിക്കാട് ബിഎംബിസി നിലവാരത്തിലാണ് റോഡ് നിർമാണം പൂർത്തിയാക്കിയത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]